പഴനി തീര്‍ത്ഥാടകനായി ഭിക്ഷ ചോദിച്ചെത്തി, പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമം, കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: തീര്‍ത്ഥാടകനായി ഭിക്ഷ ചോദിച്ച് എത്തി പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരത്താണ് സംഭവം. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇയാള്‍ തിരുവനന്തപുരം വഞ്ചിയൂരിന് സമീപത്തെ വീട്ടില്‍ കയറി പ്രതി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

also read; അമ്മ വീട്ടിലില്ല! ഈ പൊതി കിട്ടുന്നവര്‍ രുചിയില്ലെങ്കില്‍ ക്ഷമിക്കണേ: ഹൃദയവും വയറും നിറച്ച് ഒരു പൊതിച്ചോറ്

താന്‍ പഴനി തീര്‍ത്ഥാടകന്‍ ആണെന്നും ഭിക്ഷ നല്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ വീട്ടിലെത്തിയത്. ഈ സമയം കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പെണ്‍കുട്ടി പണം നല്കിയപ്പോള്‍, ഭസ്മം നല്കാനെന്ന വ്യാജേന ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.

also read; ‘മോളേ ഈ വള ഞാന്‍ എടുക്കുകയാണ്, വില്‍ക്കാന്‍ വേണ്ടിയാണ്’: മദ്രസ വിദ്യാര്‍ഥിനിയുടെ വള കവര്‍ന്ന് മോഷ്ടാവ്

കടന്നു പിടിച്ചതോടെ ബഹളം വെച്ച് പെണ്‍കുട്ടി കുതറി ഓടി സമീപത്തെ വീട്ടില്‍ കയറി. ആളുകള്‍ ഓടിയെത്തുമ്പോഴേക്കും ഇയാള്‍ സ്ഥലത്തു നിന്നും മുങ്ങിയിരുന്നു. തുടര്‍ന്ന് സമീപത്തെ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ്, പ്രതിയെ തിരിച്ചറിയുകയായിരുന്നു.

Exit mobile version