‘കള്ളക്കേസ് തലയില്‍ കെട്ടിവച്ചു, ഇത് എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കോള്‍’; സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിന് പിന്നാലെ ജീവനൊടുക്കി യുവാവ്

തിരുവനന്തപുരം; കള്ളക്കേസില്‍ കുടുക്കിയതില്‍ മനംനൊന്ത് പോലീസില്‍ വിളിച്ചറിയിച്ചതിന് പിന്നാലെ ജീവനൊടുക്കി യുവാവ്. തിരുവനന്തപുരത്താണ് സംഭവം. വെങ്ങാന്നൂര്‍ സ്വദേശി അമല്‍ജിത്താണ് മരിച്ചത്. തൊടുപുഴ പൊലീസിനെതിരെയായിരുന്നു യുവാവിന്റെ ആരോപണം.

കഴിഞ്ഞ ദിവസമാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി പത്തുമണിയ്ക്ക് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ചതിന് ശേഷം അമല്‍ജിത്ത് തൂങ്ങിമരിക്കുകയായിരുന്നു. കുടുംബപ്രശ്‌നത്തില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തുവെന്നായിരുന്നു യുവാവിന്റെ ആരോപണം.

തൊടുപുഴ സ്വദേശിനിയായ അമല്‍ജിത്തിന്റെ ഭാര്യയുടെ ആദ്യഭര്‍ത്താവ് ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഗര്‍ഭിണിയായിരുന്നു യുവതി. യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത് യുവാവ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതില്‍ കേസെടുത്തതിനെ തുടര്‍ന്ന് അമല്‍ജിത്ത് 49 ദിവസം ജയിലിലായിരുന്നു.

also read: പാത പിന്തുടർന്ന് ‘പുഷ് 360’; വനിതാ ജീവനക്കാർക്ക് ആർത്തവാവധി പ്രഖ്യാപിച്ചു, തൊഴിലിടത്തിലും അത്യാവശ്യം

ഇതിന് ശേഷം മാനസികവിഭ്രാന്തിയുണ്ടെന്ന് പറഞ്ഞ് കോടതിയുടെ നിര്‍ദേശപ്രകാരം പതിനഞ്ച് ദിവസത്തോളം ഇയാളെ കോട്ടയത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയച്ചു. എന്നാല്‍ ഭാര്യയുടെ ആദ്യ ഭര്‍ത്താവിനെതിരെ കേസെടുക്കാതെ തന്നെ പീഡിപ്പിച്ചുവെന്നാണ് അമല്‍ജിത്ത് ആരോപിക്കുന്നത്.

also read: ബൈക്ക് മോഷ്ടിച്ച് വരുന്ന വഴി പള്ളീലച്ചന്റെ സ്‌കൂട്ടറും അടിച്ചുമാറ്റി, ഒടുവില്‍ യുവാക്കള്‍ പിടിയില്‍

പൊലീസ് കള്ളക്കേസ് തലയില്‍ കെട്ടിവച്ചുവെന്നും താന്‍ മരിക്കാന്‍ പോവുകയാണെന്നും ഇത് തന്റെ മരണമൊഴിയായി കണക്കാക്കണമെന്നും തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കോള്‍ ആണിതെന്നും പറഞ്ഞായിരുന്നു അമല്‍ജിത്ത് പോലീസിനെ കോള്‍ ചെയ്തത്.

ഫോണ്‍ സംഭാഷണം അമല്‍ജിത്ത് സുഹൃത്തിന് അയച്ചുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. അതേസമയം, പോലീസ് അമല്‍ജിത്തിനെ പിന്തിരിപ്പിക്കുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്.

Exit mobile version