ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന് 45കാരന്‍ മരിച്ചു, മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞുവീണ് മാതാവിനും ദാരുണാന്ത്യം

കോഴിക്കോട്: മകന്‍ മരണപ്പെട്ട വിവരം അറിഞ്ഞ മാതാവും മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് ദാരുണ സംഭവം. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന്‍ ശുഐബ് ,മാതാവ് നഫീസ എന്നിവരാണ് മരിച്ചത്.

ശുഹൈബിന് നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. നഫീസയ്ക്ക് അറുപത്തിയെട്ടും. മൂന്നുമണിക്കൂറിനിടെയാണ് അമാവും മകനും മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

also read: ഫുട്പാത്തില്‍ വേയ്‌സ്റ്റ്: കൈ കൊണ്ട് പെറുക്കി എടുത്ത് ക്ലീനാക്കി മോഹന്‍ലാല്‍; വീഡിയോ വൈറല്‍

ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ശുഹൈബ് മരിച്ചത്. ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളര്‍ന്നുവീണ അമ്മ നഫീസ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.

Exit mobile version