മദ്യലഹരിയില്‍ ഡ്രൈവിങ്, പത്ത് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് റോഡില്‍ അഴിഞ്ഞാടിയ ഡ്രൈവര്‍ പിടിയില്‍

പാലക്കാട് : മദ്യലഹരിയില്‍ ലോറിയോടിച്ച് പത്തോളം വാഹനങ്ങളെ ഇടിച്ച് തകര്‍ത്ത ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് ജില്ലയിലാണ് സംഭവം. ലോറി ഡ്രൈവര്‍ പാലക്കാട് ലക്കിടി പേരൂര്‍ സ്വദേശി പ്രദീപിനെ (42) കുഴല്‍മന്ദം പൊലീസ് കസ്റ്റഡയിലെടുത്തു .

കുഴല്‍മന്ദത്തിന് സമീപം ദേശീയപാതയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഇടതു ഭാഗത്തുകൂടി സഞ്ചരിക്കുന്നതിന് പകരം റോഡിന്റെ വലത്തേക്ക് തിരിഞ്ഞ് എതിര്‍ദിശയില്‍ വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു .

also read: എടുത്തത് 2 ജീവൻ, ഇനിയും തുടരുന്നത് ദോഷം ചെയ്യും; കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

ഇടിയുടെ ആഘാതത്തില്‍ കാറും, ചരക്ക് ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് തകര്‍ന്നത് . ചാവടിയില്‍ നിന്ന് എറണാകുളത്തേക്ക് സിമന്റുമായി സഞ്ചരിക്കുകയായിരുന്നു ലോറി.

also read: പീഡിപ്പിച്ചത് 100ഓളം സ്ത്രീകളെ; മന്ത്രവാദി ജിലേബി ബാബയ്ക്ക് 14 വർഷം തടവുശിക്ഷ

വാളയാറില്‍ നിന്നും മദ്യപിച്ച് വാഹനമോടിച്ചതാണെന്ന് പ്രദീപ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

Exit mobile version