മൂന്ന് ഇരുചക്ര വാഹനങ്ങള്‍ക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, അപകടത്തില്‍ നടുങ്ങി നാട്

കൊച്ചി: 3 ഇരുചക്ര വാഹനങ്ങള്‍ക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് ദാരുണാന്ത്യം. ചേരാനല്ലൂരില്‍ ദേശീയപാതയിലാണ് അപകടം. പറവൂര്‍ മന്നം കുര്യാപറമ്പില്‍ ഷംസുവിന്റെ മകന്‍ നസീബ് (38), പാനായിക്കുളം ചിറയം അറയ്ക്കല്‍ വീട്ടില്‍ ആന്റണിയുടെ ഭാര്യ ലിസ ആന്റണി (38) എന്നിവരാണ് മരിച്ചത്.

ഫ്‌ലക്‌സ് പ്രിന്റിങ് സ്ഥാപനത്തില്‍ ജോലിക്കാരനാണ് നസീബ്. എറണാകുളം അമൃത ആശുപത്രിയിലെ നഴ്‌സ് ആണ് ലിസ. ഇരുവരും ജോലി സ്ഥലത്തേയ്ക്കു പോകവെയാണ് അപകടം. ഗുരുതര പരുക്കേറ്റ രവീന്ദ്രന്‍ എന്നയാള്‍ ചികിത്സയിലാണ്.

also read: കെജിഎഫ് റോക്കി ഭായ് മാറും! യഷിന് പകരം മറ്റൊരു താരമെത്തും; ജെയിംസ് ബോണ്ട് മാതൃകയെന്ന് നിര്‍മ്മാതാവ്

രാവിലെ പത്തേകാലോടെ ചേരാനല്ലൂരില്‍ പുതിയതായി തുടങ്ങിയ പെട്രോള്‍ പമ്പിനു മുന്നില്‍ ആയിരുന്നു അപകടം. പമ്പിലേക്കു തിരിയാന്‍ ഒരു ബൈക്ക് നിര്‍ത്തിയതോടെ പിന്നാലെ വന്ന 2 ഇരുചക്ര വാഹനങ്ങളും നിര്‍ത്തി. തൊട്ടുപിന്നാലെയുണ്ടായിരുന്ന ടോറസ് ലോറി മൂന്നു വാഹനങ്ങളും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

also read: വിവാഹ വേദിയിലേക്ക് വരന്റെ ആദ്യഭാര്യയും കുഞ്ഞുങ്ങളും എത്തി: സംഘര്‍ഷമായതോടെ വരന്റെ ഇളയ സഹോദരനെ വിവാഹം ചെയ്ത് വധു

ശേഷം അശ്രദ്ധമായി മുന്നോട്ടു പോയതാണ് അപകടമുണ്ടാക്കിയത്. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടമുണ്ടാക്കിയ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു.

Exit mobile version