കെജിഎഫ് റോക്കി ഭായ് മാറും! യഷിന് പകരം മറ്റൊരു താരമെത്തും; ജെയിംസ് ബോണ്ട് മാതൃകയെന്ന് നിര്‍മ്മാതാവ്

കന്നഡ ചിത്രം കെജിഎഫ് ആരാധരെ ആവേശത്തിലാഴ്ത്തി ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് പിന്നാലെ മൂന്നാം ഭാഗം ഒരുങ്ങുകയാണ്. ആരാധകര്‍ ആകാംക്ഷയോടെയാണ് റോക്കി ഭായിയുടെ വരവിനായി കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത പ്രശാന്ത് നീല്‍ ചിത്രം കെജിഎഫില്‍ ഇനി റോക്ക് ഭായ് എന്ന നായക കഥാപാത്രമായി യഷ് അല്ലാതെ മറ്റൊരു താരമെത്തുമെന്നാണ് സൂചനകള്‍.

ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തു വിടുന്നതിനിടെയാണ് നിര്‍മ്മാതാക്കള്‍ ഈ സൂചന നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് കിര്‍ഗന്ദൂര്‍ പറയുന്നത് കെജിഎഫിന് അഞ്ചിലേറെ ഭാഗങ്ങളുണ്ടാകുമെന്നും എന്നാല്‍ അഞ്ചാം ഭാഗത്തിനു ശേഷം യഷ് തന്നെ ആയിരിക്കണമെന്നില്ല നായകനെന്നമാണ്.

ജെയിംസ് ബോണ്ട് സീരീസ് പോലെ ഓരോ ഭാഗത്തിലും നായകന്‍മാര്‍ മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കിര്‍ഗന്ദൂരിന്റെ പ്രസ്താവന.

also read- ബലാത്സംഗ കേസ് അടക്കം ഒമ്പത് കേസുകളില്‍ പ്രതി; ബേപ്പൂര്‍ സിഐ സുനുവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത് നാണക്കേട് കുറയ്ക്കാന്‍; പോലീസ് ചരിത്രത്തിലാദ്യം!

കൂടാതെ, കെജിഎഫ് മൂന്നാം ഭാഗം 2025 ഓടെ മാത്രമേ ആരംഭിക്കൂവെന്നും 2026ലാകും ചിത്രം പ്രര്‍ശനത്തിനെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശാന്ത് നീല്‍ നിലവില്‍ പുതിയ ചിത്രമായ സലാറിന്റെ തിരക്കിലാണ്. അത് പൂര്‍ത്തിയായ ശേഷമായിരിക്കും കെജിഎഫിലേക്ക് തിരിച്ചെത്തുക.

Exit mobile version