വമ്പൻ വിജയത്തിന് പിന്നാലെ കെജിഎഫ്-2 ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ആമസോൺ പ്രൈമിൽ കാണാം

തെന്നിന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ കെജിഎഫ്-2 ചിത്രം ഒടിടിയിൽ റിലീസാകുന്നു. തീയ്യേറ്ററിൽ വൻവിജയം കൊയ്യുന്നതിനിടെ തന്നെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ആമസോൺ പ്രൈം ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരുന്നു.

ഒടുവിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം ചിത്രം മേയ് 27 മുതലാണ് നാല് ഭാഷകളിലും ഒടിടിയിൽ എത്തുന്നത്. 150 കോടിയാണ് ചിത്രത്തിന്റെ അവകാശത്തിനായി ആമസോൺ ചെലവഴിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനോടൊപ്പം ചിത്രം സീ-5ലും റിലീസിന് എത്തുന്നുണ്ട്.

ഈ മാസം ഏപ്രിൽ 14-ന് തീയ്യേറുകളിലെത്തിയ ചിത്രം ആദ്യ ദിവസം തന്നെ 135 കോടിയാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 100 കോടിയാണെന്നിരിക്കെ വലിയ വിജയമാണ് ഒറ്റദിവസം കൊണ്ടുതന്നെ കൊയ്തത്.

ALSO READ- മൂത്തമകളുടെ പ്രണയ വിവാഹത്തോട് കടുത്ത എതിർപ്പ്; സാമ്പത്തിക പ്രശ്‌നങ്ങൾക്കൊപ്പം കുടുംബ പ്രശ്‌നങ്ങളും രവീന്ദ്രനെ അലട്ടി; ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതിന് പിന്നിൽ

പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യാഷ് നായകനായ ഈ ചിത്രം ഇതിന് മുൻപ് തെലുങ്ക് സിനിമാലോകത്ത് നിന്നും റിലീസായ രാജമൗലിയുടെ ആർആർആർന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് റിക്കോർഡ് ഭേദിച്ചിരുന്നു. കേരളത്തിൽ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും കെജിഎഫ് 2 സ്വന്തമാക്കി.

Exit mobile version