താരമാക്കിയത് തിയറ്ററുകളാണ്: മോഹല്‍ലാല്‍ ചിത്രം ഒടിടിയില്‍ കൊടുത്താല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല; കടുപ്പിച്ച് ഫിയോക്ക്

കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്ക്. ഒടിടി റിലീസ് 56 ദിവസത്തിന് ശേഷമേ അനുവദിക്കാവൂവെന്ന് ഫിലിം ചേംബറിനോട് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ ആവശ്യപ്പെട്ടു.

ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രം ഒടിടിയില്‍ കൊടുത്തിട്ട് തിയറ്ററുകളിലേക്ക് വന്നാല്‍ പ്രദര്‍ശിപ്പിക്കില്ല, ഒരു നടന്റെയും നടിയുടെയും അനുവാദമില്ലാതെ ഒരു സിനിമയും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കില്ല. പക്ഷെ ഇവരെ താരമാക്കിയത് തിയറ്ററുകളാണെന്ന് മനസിലാക്കണം. കറന്റ് ചാര്‍ജ് അടക്കാനുള്ള പൈസ പോലും തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നില്ല.

മോഹല്‍ലാലിന്റെ എലോണ്‍ ഒടിടിയില്‍ പോയാല്‍ അടുത്ത ചിത്രം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കില്ല. ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ സിനിമ ഒടിടിയില്‍ കൊടുക്കുന്നതെന്നും ഫിയോക്ക് ഭാരവാഹികള്‍ തുറന്നടിച്ചു.

ഏതു സിനിമയും രണ്ടോ മൂന്നോ നാലോ ആഴ്ച്ച പ്രദര്‍ശിപ്പിക്കണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട്, പക്ഷെ കാണുവാന്‍ ആളുകള്‍ വരേണ്ടയെന്നും ഫിയോക്ക് ചോദിക്കുന്നു.

Exit mobile version