കല്ല്യാണം കഴിക്കണമെങ്കില്‍ മതം മാറണം; വിവാഹം തന്നെ വേണ്ടെന്ന് വെച്ച യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

കേസില്‍ പത്തംഗ സംഘത്തിലെ ഒരാളെ അയിരൂര്‍ പോലീസ് അറസ്റ്റുചെയ്തു. വര്‍ക്കല രാമന്തള്ളി ബിസ്മിയ മന്‍സിലില്‍ അര്‍ഷാദാണ് (45) പിടിയിലായത്.

marriage

വര്‍ക്കല: കല്ല്യാണം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം തന്നെ വേണ്ടെന്ന് വെച്ച യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് യുവാവിനെയും അമ്മയെയും ആക്രമിച്ചത്.

കേസില്‍ പത്തംഗ സംഘത്തിലെ ഒരാളെ അയിരൂര്‍ പോലീസ് അറസ്റ്റുചെയ്തു. വര്‍ക്കല രാമന്തള്ളി ബിസ്മിയ മന്‍സിലില്‍ അര്‍ഷാദാണ് (45) പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരി 7ന് രാത്രി 12ഓടെ ഇലകമണ്‍ ഹരിഹരപുരം സ്വദേശി ശാലിനിയുടെ വീട്ടില്‍ പത്തോളം വരുന്ന സംഘം മാരകായുധങ്ങളുമായെത്തി ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

ശാലിനിയുടെ മകനും വര്‍ക്കല രാമന്തളി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്നും മതം മാറണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം യുവാവിന്റെ ബന്ധുക്കള്‍ നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.

Exit mobile version