സോഷ്യല്‍മീഡിയ വഴി പരിചയം, 14കാരിയുമായി ഒളിച്ചോടി 55കാരനായ കെഎസ്ആര്‍ടിസി ജീവനക്കാരന്‍, അറസ്റ്റ്

തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പതിനാലുകാരിയുമായി ഒളിച്ചോടിയ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്രവൈസറായ വര്‍ക്കല അയിരൂര്‍ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുത്താണ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴിയാണ് പ്രകാശന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് വീട്ടില്‍ നിന്നും ഇറങ്ങി വരാന്‍ അമ്പത്തിയഞ്ചുകാരനായ ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു.

also read: ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ ഡെലിവെറി ചെയ്തില്ല; 42000 രൂപ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫ്‌ളിപ് കാര്‍ട്ടിനോട് കോടതി

തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിവന്ന പെണ്‍കുട്ടിയുമായി ഇയാള്‍ ട്രെയിന്‍ മാര്‍ഗം എറണാകുളത്തു എത്തുകയായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു.ഡിസംബര്‍ 3 ന് പൊലീസ് കേസെടുക്കുകയുമായിരുന്നു.

also read: പലരില്‍ നിന്നും പലിശയ്ക്ക് കടം വാങ്ങി, ലക്ഷങ്ങളുടെ കടം വീട്ടാന്‍ വീടുവിറ്റിട്ടും കഴിഞ്ഞില്ല, ഒടുവില്‍ ആത്മഹത്യ, രമേശന്റെയും കുടുംബത്തിന്റെയും മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നാട്

തുടര്‍ന്ന് പെണ്‍കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് പ്രകാശനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം, പോലീസ് പ്രതിയെയും കുട്ടിയെയും എറണാകുളത്തു വച്ചു കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Exit mobile version