കൊല്ലത്തെ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്ന് ഷെഫ് സുരേഷ് പിള്ള

സൗന്ദര്യവസ്തുക്കള്‍ വീടുകളില്‍ വില്‍പന നടത്തുകയായിരുന്ന ഉമ കഴിഞ്ഞ മാസം 29 മുതലാണ് കാണാതാകുന്നത്.

chef

കൊല്ലത്തെ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാന്‍ സന്നധത അറിയിച്ച് പ്രശസ്ത ഷെഫ് സുരേഷ് പിള്ള. സുരേഷ് തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്.

കൊല്ലത്ത് ആറ് ദിവസം പഴക്കമുള്ള ഉമാ പ്രസന്ന എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. യുവതിയുടെ പൂര്‍ണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവരുടെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കാന്‍ സുരേഷ് പിള്ള സന്നധത അറിയിച്ചത്.

സൗന്ദര്യവസ്തുക്കള്‍ വീടുകളില്‍ വില്‍പന നടത്തുകയായിരുന്ന ഉമ കഴിഞ്ഞ മാസം 29 മുതലാണ് കാണാതാകുന്നത്. തുടര്‍ന്ന് മാതാവ് കുണ്ടറ പോലീസ് സ്റ്റേഷനിസ് പരാതി നല്‍കി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഫാത്തിമ മാതാ നാഷ്ണല്‍ കോളജിന് സമീപത്തെ കാട് മൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് കേരളാപുരം സ്വദേശി ഉമയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി വന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുന്നത്.

ഉമയുടെ ഭര്‍ത്താവ് ബിജു മൂന്ന് വര്‍ഷം മുന്‍പ് മരിച്ചു. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഏഴും അഞ്ച് വയസുള്ള ഈ രണ്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവാണ് നിലവില്‍ ഷെഫ് സുരേഷ് പിള്ള ഏറ്റെടുക്കാന്‍ സന്നധത അറിയിച്ചത്.

Exit mobile version