കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി, വെള്ളമെടുക്കാന്‍ പോയപ്പോള്‍ പുറകെ പോയി അതിഥി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഓട്ടോഡ്രൈവര്‍ പിടിയില്‍

ഇടുക്കി: ഇടുക്കിയില്‍ അതിഥി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കുളപ്പാറചാല്‍ കാഞ്ഞിരം മൂട്ടില്‍ സിജു ക്ലീറ്റസിനെയാണ് പൊലീസ് പിടികൂടിയത്. കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ സിജു യുവതി വെള്ളമെടുക്കാന്‍ പോയപ്പോള്‍ പുറകെ ചെന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

രാജകുമാരി ബി ഡിവിഷന് സമീപത്ത് കൂടി പോകുന്നതിനിടെയാണ് സിജു യുവതിയുടെ വീട്ടിലെത്തിയത്. യുവതി താമസിക്കുന്ന വീടിന് സമീപത്ത് ഓട്ടോ നിര്‍ത്തി വെള്ളം ചോദിച്ച് വീട്ടിലേക്ക് കയറുകയായിരുന്നു. വെള്ളം എടുക്കുന്നതിനായി യുവതി അകത്തേയ്ക്ക് പോയ സമയം ഇയാള്‍ വീടിനുള്ളില്‍ കയറി മുന്‍ വശത്തെ വാതില്‍ കുറ്റിയിട്ടു.

also read: ഇതെങ്ങനെ ശരിയാകും…! ഭിത്തിയുടെ മറയില്ലാതെ അടുത്തടുത്ത് നാല് ക്ലോസറ്റുകള്‍, വൈറലായി യുപിയിലെ കക്കൂസ് നിര്‍മ്മാണം

ശേഷം അടുക്കളയിലേക്ക് വെളളമെടുക്കാനായി പോവുകയായിരുന്ന യുവതിയുടെ പിന്നാലെ ചെന്ന് കയറിപ്പിടിക്കുകയായിരുന്നു. സിജു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുറതി മാറിയ യുവതി അടുക്കള വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പുറകെ എത്തിയ സിജു യുവതിയെ വലിച്ച് നിലത്തിട്ടു.

also read: ‘ഒരുപാട് ഇഷ്ടമാണ്, അവൾ വേദനിക്കരുത്, അതുകൊണ്ട് ഈ ലോകത്തോട് ഞാൻ വിടപറയുന്നു,’ വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

തുടര്‍ന്ന് അടുക്കളയില്‍ നിന്നും ഇയാള്‍ യുവതിയെ വലിച്ചിഴക്ക് കിടപ്പ് മുറിയിലേക്ക് കൊണ്ടുപോയി. അതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച മുന്‍വശത്തെ വാതില്‍ തുറന്ന് ഓടുകയായിരുന്നു. തുടര്‍ന്ന് വിവരം സമീപവാസികളെ അറിയിച്ചു. ഇവര്‍ വീട്ടിലേക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും സിജു രക്ഷപ്പെട്ടിരുന്നു.

സംഭവത്തില്‍ യുവതി രാജാക്കാട് പൊലീസില്‍ പരാതി നല്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സിജുവിനെ അറസ്റ്റ് ചെയ്തത്.

Exit mobile version