വാക്കു പാലിച്ചില്ല; അനിശ്ചിതകാല പണിമുടക്കുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിയും സര്‍വ്വീസ് വെട്ടിക്കുറക്കുന്നതും അടക്കമുള്ള മാനേജ്‌മെന്റ് തീരുമാനങ്ങള്‍ക്കെതിരെ ഒക്ടോബര്‍ രണ്ടു മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണി മുടക്ക് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു

തിരുവനന്തപുരം: അനിശ്ചിതകാല പണിമുടക്കുമായി കെഎസ്ആര്‍ടിസി. ജനുവരി 16 അര്‍ധരാത്രി മുതല്‍ പണിമുടക്ക് നടത്താനായി സംയുക്ത ട്രേഡ് യൂണിയന്‍ നോട്ടീസ് നല്‍കി.

കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിയും സര്‍വ്വീസ് വെട്ടിക്കുറക്കുന്നതും അടക്കമുള്ള മാനേജ്‌മെന്റ് തീരുമാനങ്ങള്‍ക്കെതിരെ ഒക്ടോബര്‍ രണ്ടു മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണി മുടക്ക് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയിലുണ്ടാക്കിയ ധാരണകള്‍ സര്‍ക്കാരും മാനേജ്‌മെന്റും പാലിക്കാത്ത സാഹചര്യത്തെ തുടര്‍ന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല പണി മുടക്കിലേക്ക് പോകുന്നത്.

കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ട മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും തിരിച്ചെടുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ അധിക ഡ്യൂട്ടികളൊന്നും ചെയ്യില്ലെന്നും സമരസമിതി അറിയിച്ചു.

Exit mobile version