ലിഫ്റ്റിലേക്ക് കയറുന്നതിനിടെ അടിതെറ്റി തലയിടിച്ച് വീണു, കൂടത്തായിയില്‍ വിവാഹസത്കാരത്തിനെത്തിയ 54കാരന് ദാരുണാന്ത്യം

കോഴിക്കോട്: വിവാഹസത്കാരത്തിനിടെ ലിഫ്റ്റില്‍ നിന്നും വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. കോഴിക്കാടാണ് സംഭവം. ചക്കിക്കാവ് കാഞ്ഞിരപ്പറമ്പില്‍ ദാസന്‍ ആണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു.

ഞായറാഴ്ച കൂടത്തായിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍കാരത്തിനിടെയാണ് സംഭവം. ദാസന്‍ ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ അടിതെറ്റി തലയിടിച്ച് വീഴുകയായിരുന്നു.

also read: പതിവ് തെറ്റിക്കാതെ വിജയ് ദേവകൊണ്ട; ക്രിസ്മസ് സമ്മാനമായി 100 ആരാധകർക്ക് സൗജന്യയാത്ര

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ദാസനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

also read: നോട്ടെഴുതിയില്ല, ഷർട്ടിൽ പിടിച്ച് തൂക്കിയെറിഞ്ഞു; അധ്യാപകന്റെ ക്രൂരതയിൽ 6-ാം ക്ലാസുകാരന്റെ നട്ടെല്ലിന് പരിക്ക്! നടപടിയില്ലാത്തതിൽ വിമർശനം

ഭാര്യ: അജിത, മക്കള്‍: ആദിന്‍ഷ, അജിന്‍ഷ. സഹോദരങ്ങള്‍: രാജന്‍,രാജേഷ്,ലീല, രാധ.

Exit mobile version