ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം, ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടാണ് സംഭവം.

മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിനു സമീപം താമസിക്കുന്ന കുന്നത്ത് വീട്ടില്‍ ശ്രീജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിരണ്ടുകാരനായ ശ്രീജിത്ത് ചാവക്കാട് നഗരത്തില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരുകയായിരുന്നു.

also read: ‘എന്താണ് ചെയ്തതെന്ന് മാതൃപിതാവിനോട് ചോദിക്ക്’; കോഴിക്കോട് 19കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുത്തച്ഛന്‍ അറസ്റ്റില്‍; പോക്‌സോ ചുമത്തി

ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. വിദ്യാര്‍ത്ഥിനിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു.

also read: വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍, ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവന്റെ സ്വര്‍ണാഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും കാണാതായി, മൃതദേഹത്തിന് സമീപത്തായി ഒഴിഞ്ഞ മദ്യകുപ്പികള്‍

വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ കെ വി വിജിത്ത്, ശ്രീരാജ് സി പി ഒമാരായ ജയദേവ്, അനസ്, പ്രദീപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Exit mobile version