ജ്യൂസ് നല്‍കി മയക്കിക്കിടത്തി, 15കാരിയെ നിരവധി തവണ പീഡിപ്പിച്ച് ജ്യോത്സന്‍, പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കുടുംബം

വൈക്കം: ജ്യൂസ് നല്‍കി മയക്കിക്കിടത്തി 15കാരിയെ 56 കാരനായ ജ്യോത്സന്‍ പീഡിപ്പിച്ചതായി പരാതി. കോട്ടയം ജില്ലയിലെ വൈക്കത്താണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബമാണ് ജ്യോത്സ്യനെതിരെ പരാതി നല്‍കിയത്.

അതേസമയം, പരാതി നല്‍കി രണ്ടാഴ്ചയായിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുടുംബം ഇപ്പോള്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ജ്യൂസ് നല്‍കി മയക്കിയും ഭീഷണിപ്പെടുത്തിയും പ്രതി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കുടുംബം നല്‍കിയ പരാതി.

also read: റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം, നാല് യുവാക്കള്‍ അറസ്റ്റില്‍, കുടുക്കിയത് സിസിടിവി

ടിവിപുരം സ്വദേശിക്കെതിരെയാണ് പെണ്‍കുട്ടിയുടെ മൊഴി. നിര്‍ദ്ധന കുടുംബത്തിലെ അംഗമായ കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. ജ്യോല്‍സ്യനായ ഇയാള്‍ പൂജയിലൂടെ കുട്ടിയുടെ കുടുംബത്തെ ഇല്ലായ്മചെയ്യുമെന്നും കുട്ടിയുടെഫോട്ടോ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

also read: നരിക്കുനിയിൽ ജ്വല്ലറി കവർച്ചാശ്രമം;പിടിയിലായത് ചാരിറ്റി പ്രവർത്തകൻ നിധിൻ നിലമ്പൂരും കൂട്ടാളികളും

അതിനിടെ ജ്യൂസ് നല്‍കി മയക്കിയെന്നും കുട്ടി പറയുന്നു. സ്‌കൂളിലെ കൂട്ടുകാരോടും പിന്നീട് സ്‌കൂള്‍ ടീച്ചറോടും കുട്ടി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നത്. കുട്ടിയ പന്ത്രണ്ടാം തീയതി വൈക്കംപോലീസിലും തുടര്‍ന്ന് കോടതിയിലും രഹസ്യമൊഴി കൊടുത്തിരുന്നു.

എന്നാല്‍ ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതോടെയാണ് പണവും രാഷ്ട്രീയ സ്വാധീനവും മൂലവുമാണ് പ്രതിയെ പിടിക്കാത്തതെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version