നരിക്കുനിയിൽ ജ്വല്ലറി കവർച്ചാശ്രമം;പിടിയിലായത് ചാരിറ്റി പ്രവർത്തകൻ നിധിൻ നിലമ്പൂരും കൂട്ടാളികളും

കോഴിക്കോട്: കഴിഞ്ഞദിവസം രാത്രിയിലെ നരിക്കുനിയിലെ എംസി ജ്വല്ലറിയിലെ ക. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ സമീപത്തെ ഗൂർഖ കണ്ടത്. ഇതോടെയാണ് മോഷണശ്രമം പൊളിഞ്ഞത്. പോലീസിന്റെയും ഗൂർഖയുടെയും ശ്രമത്തില് ഒരു പ്രതിയെ രാത്രിയിൽ തന്നെ പിടികൂടിയിരുന്നു. പിന്നാലെയാണ് മുഖ്യപ്രതി നിധിൻ അടക്കമുള്ളവർ പിടിയിലായത്.

നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ (നിധിൻ നിലമ്പൂർ – 26) ആണ് പിടിയിലായ മുഖ്യപ്രതി. പരപ്പൻ വീട്ടിൽ മുത്തു എന്നറിയപ്പെടുന്ന അമീർ (34), വെളിമണ്ണ ഏലിയപാറമ്മൽ നൗഷാദ് (29), വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ (25) എന്നിവരാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്ത മറ്റ് പ്രതികൾ.

ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ജ്വല്ലറിയുടെ പുറകുവശത്തെ ചുമർ തുരന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ക്കുന്നതിനിടെ ശബ്ദം കേട്ടാണ് നരിക്കുനിയിൽ ഉണ്ടായിരുന്ന ഗൂർഖയും രാത്രി പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊടുവള്ളി പോലീസും എത്തിയത്. ഇവർ പ്രതിയായ അമീറിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് നാലംഗ സംഘത്തിന്റെ ജ്വല്ലറി കവർച്ചയുടെ ചുരുളഴിഞ്ഞത്.

കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമിയുടെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ മേൽനോട്ടത്തിൽ കൊടുവള്ളി എസ്‌ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കടന്നുകളഞ് മറ്റ് പ്രതികൾ വലയിലായത്.

ALSO READ- മണിപ്പൂരിൽ ക്രൂരത കാട്ടി സൈന്യവും; തോക്കേന്തിയ ബിഎസ്എഫ് ജവാൻ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; വീഡിയോ പുറത്തെത്തിയതോടെ നടപടി

പ്രതികൾ കാറിൽ പോകുന്നതിനിടെ, കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുടൂരിൽ വച്ചാണ് പിടികൂടിയത്. പിടിയിലായ നിധിൻ ചാരിറ്റി പ്രവർത്തകനും വ്‌ലോഗറുമാണ്. ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണ് പ്രതികൾ പരസ്പരം പരിചയപ്പെട്ടത്.

പിന്നീട് കവർച്ച ആസൂത്രണം ചെയ്യുകയുമായിരുന്നു. മുഖ്യപ്രതിയായ നിധിൻ കവർച്ചയ്ക്കായി ഓൺലൈനിൽനിന്നു വാങ്ങിയ പ്ലാസ്റ്റിക് പിസ്റ്റളും കമ്പിപ്പാര, ഉളി, ചുറ്റിക, സ്‌ക്രൂഡ്രൈവർ, ഗ്ലൗവ്‌സ്, തെളിവുനശിപ്പിക്കുന്നതിനായി മുളകുപൊടി എന്നിവയും കൈയ്യിൽ വെച്ചിരുന്നു. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version