സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനും; കണ്ണീരായി മാത്തൂര്‍ സ്വദേശി വൈശാഖ്

ഗാങ്‌ടോക്ക്: സിക്കിമില്‍ സേമയില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സൈനികരുടെ കൂട്ടത്തില്‍ പാലക്കാട് സ്വദേശിയും. മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരണപ്പെട്ടത്. ഇന്ത്യ-ചൈന അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.

221 കരസേന റജിമെന്റില്‍ നായിക്കായി സേവനം ചെയ്യുകയായിരുന്നു വൈശാഖ്. അപകടത്തില്‍ ആകെ 16 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

3 ഉദ്യോഗസ്ഥർ ഉൾപ്പടെ 16 സൈനികരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വടക്കൻ സിക്കിമിലെ സേമയിലാണ് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ- സൈനിക വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു; സിക്കിമിൽ പൊലിഞ്ഞത് 16 സൈനികരുടെ ജീവൻ, 4 പേർക്ക് പരിക്ക്

ചാറ്റൻ മേഖലയിൽ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 16 ജീവൻ അപകടസ്ഥലത്ത് വെച്ച് തന്നെ നഷ്ടപ്പെട്ടിരുന്നു.

Exit mobile version