സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഡിവൈഎഫ്‌ഐ നേതാവടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരിക്ക്, മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്

പാലക്കാട്: സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം രണ്ടുപേര്‍ മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ പുത്തന്‍ വീട്ടില്‍ ശ്രീനാഥ് (35) തോട്ടശ്ശേരി വീട്ടില്‍ മനോജ് (35) എന്നിവരാണ് മരിച്ചത്. ശ്രീനാഥ് ഡിവൈഎഫ്‌ഐ പെരിന്തല്‍മണ്ണ ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗവും ഏലംകുളം മേഖലാ സെക്രട്ടറിയുമാണ്.

also read: ട്രെയിന്‍ തട്ടി പരിക്കേറ്റ് അബോധാവസ്ഥയില്‍, വയോധികയുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസുകാരന്‍ തോളിലേറ്റി ഓടിയത് 250 മീറ്ററോളം, ഒടുവില്‍

അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 5.30 ഓടെ കുറ്റിക്കോട് ഇറക്കത്തില്‍ വെച്ചായിരുന്നു അപകടം. ചെര്‍പ്പുള്ളശ്ശേരിയില്‍ നിന്നും ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും എതിര്‍ദിശയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

also read: ‘ഞങ്ങള്‍ തിരിച്ചുവരും’: തോല്‍വിക്ക് ആദ്യമായി പ്രതികരിച്ച് എംബാപ്പെ

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീനാഥിന്റെയും മനോജിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version