സഹായിക്കാന്‍ ജീവിക്കുന്ന ഒരേയൊരു സുരേഷ് ഗോപി..! തുണിമഞ്ചലില്‍ മൂന്ന് കിലോമീറ്റര്‍ ‘ദുരിതയാത്ര’ ചെയ്ത അമ്മയ്ക്കും കുഞ്ഞിനും തൊട്ടിലും സഹായധനവും കൈമാറി

മൂന്ന് കിലോമീറ്ററിനെ മുന്നൂറ് മീറ്ററാക്കി ചുരുക്കി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയിന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു .

തുണിമഞ്ചലില്‍ മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെ ‘ദുരിതയാത്ര’ ചെയ്ത അമ്മയ്ക്കും കുഞ്ഞിനും തൊട്ടിലും സഹായധനവും നല്‍കി സുരേഷ് ഗോപിയുടെ നന്മ. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരും സംഘവുമാണ് കുഞ്ഞിനുള്ള സമ്മാനമായി തൊട്ടിലും അമ്മക്ക് സഹായധനവും കൈമാറിയത്. സന്ദീപ് വാര്യര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ..

‘ശനിയാഴ്ച പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ അട്ടപ്പാടി കടുകുമണ്ണ ഊരുകാര്‍ വനത്തിലൂടെ തുണിമഞ്ചലുമായി പാഞ്ഞത് മൂന്ന് കിലോമീറ്റര്‍. മൂന്ന് കിലോമീറ്ററിനെ മുന്നൂറ് മീറ്ററാക്കി ചുരുക്കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത് സംസ്ഥാനത്തെ പട്ടിക വര്‍ഗ വകുപ്പ് മന്ത്രി .
ഇന്ന് അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനേയും കണ്ടു . ശ്രീ സുരേഷ് ഗോപി കുഞ്ഞിനുള്ള സമ്മാനമായി ഏല്‍പ്പിച്ച തൊട്ടിലും കുറച്ച് രൂപയും അമ്മക്ക് കൈമാറി . സുരേഷ് ഗോപി ഫോണില്‍ അമ്മയോട് സുഖ വിവരങ്ങള്‍ തേടുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു .
നിങ്ങള്‍ക്കറിയുമോ പട്ടിണി കൊണ്ട് ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ ബന്ധുക്കളാണ് കടുകുമണ്ണ ഊരിലെ പ്രാക്തന ഗോത്ര വര്‍ഗത്തില്‍ ഉള്ള നിവാസികള്‍ .
കടുകുമണ്ണ ഊരിലേക്കുള്ള യാത്ര അതീവ ദുഷ്‌കരമാണ് എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു . എന്നാലും അങ്ങോട്ട് നടന്ന് പോവുകയാണ് . നമ്പര്‍ വണ്‍ കേരളം ലോകം കാണട്ടെ’

also read: വാടക ചോദിക്കാനെത്തിയ കെട്ടിട ഉടമസ്ഥനെ ക്രൂരമായി മര്‍ദിച്ചു; രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ അട്ടപ്പാടി കടുകുമണ്ണ ഊരുകാര്‍ വനത്തിലൂടെ തുണിമഞ്ചലുമായി മൂന്ന് കിലോമീറ്റര്‍ പാഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മൂന്ന് കിലോമീറ്ററിനെ മുന്നൂറ് മീറ്ററാക്കി ചുരുക്കി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയിന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു .

Exit mobile version