വാടക ചോദിക്കാനെത്തിയ കെട്ടിട ഉടമസ്ഥനെ ക്രൂരമായി മര്‍ദിച്ചു; രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പോത്തന്‍കോട് ജംക്ഷന് സമീപമുളള കെട്ടിടത്തില്‍ വെച്ചാണ് സംഭവം. കെട്ടിട ഉടമസ്ഥനായ കൊയ്ത്തൂര്‍ക്കോണം സ്വദേശി നവാസിനെയാണ് ഇവര്‍ ക്രൂരമായി മര്‍ദിച്ചത്.

പോത്തന്‍കോട്: വാടക ചോദിക്കാനെത്തിയ കെട്ടിട ഉടമസ്ഥനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശികളായ സഹോദരങ്ങളായ സ്വപന്‍ കുമാര്‍ മഹല്‍ദാര്‍ ( 33) നന്ദു കുമാര്‍ മഹല്‍ദാര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

also read: അദ്ഭുതമായി ഒറ്റ പ്രസവത്തിലെ ഒന്‍പത് കുഞ്ഞുങ്ങള്‍; ഗിന്നസ് റെക്കോഡ് നേടി അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പോത്തന്‍കോട് ജംക്ഷന് സമീപമുളള കെട്ടിടത്തില്‍ വെച്ചാണ് സംഭവം. കെട്ടിട ഉടമസ്ഥനായ കൊയ്ത്തൂര്‍ക്കോണം സ്വദേശി നവാസിനെയാണ് ഇവര്‍ ക്രൂരമായി മര്‍ദിച്ചത്. വാടക ചോദിച്ചെത്തിയ നവാസിനോട് കെട്ടിടത്തില്‍ നിലവിലുള്ള പ്രശ്‌നങ്ങളെ പറ്റി തൊഴിലാളികള്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ വാടക തരാമെന്ന് തൊഴിലാളികള്‍ പറഞ്ഞതിനെ തുടര്‍ന്ന് നവാസും തൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകയും തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് തൊഴിലാളികളിലൊരാള്‍ നവാസിന്റെ മുഖത്ത് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മൂക്കിലും കണ്ണിലും ഗുരുതരമായി പരിക്കേറ്റ നവാസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version