ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു, മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ റോഡിലേക്ക് തെറിച്ചുവീണ് അമ്മയ്ക്ക് ദാരുണാന്ത്യം

ആറാട്ടുപുഴ: മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ് നാല്‍പ്പത്തിയാറുകാരിക്ക് ദാരുണാന്ത്യം. കൊല്ലം ചവറ ചിറ്റൂര്‍ പൊന്മന പുത്തന്‍പുര കിഴക്കതില്‍ ഗോകുലം ഗോപകുമാറിന്റെ ഭാര്യ ശോഭയാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. തീരദേശ പാതയില്‍ ആറാട്ടുപുഴ തറയില്‍കടവ് ഫിഷറീസ് ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത് .ഇളയ മകന്‍ രാഹുലിനൊപ്പം ശോഭ രാമഞ്ചേരി ഭാഗത്തുള്ള കല്യാണവീട്ടിലേക്ക് വരികയായിരുന്നു.

also read; റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തു രണ്ടര കോടിരൂപ തട്ടി; കൊച്ചിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ പണിപോയി

ബൈക്ക് ഓടിക്കൊണ്ടിരിക്കെ കാല്‍വെക്കാനുള്ള ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു പോവുകയായിരുന്നു. തുടര്‍ന്ന് ശോഭ തലയടിച്ചു റോഡിലേക്കു വീണു. ഗുരുതരമായി പരിക്കേറ്റ ശോഭയെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

also read; വൈദ്യുതാഘാതമേറ്റ് റോഡില്‍ വീണ് ജീവനായി പിടഞ്ഞ് അണ്ണാന്‍, കൃത്രിമശ്വാസോച്ഛ്വാസം നല്‍കി പുതുജീവന്‍ പകര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍, കൈയ്യടി

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ രാഹുലിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്. കാറ്ററിങ് ജോലിക്കാരിയാണ് ശോഭ.

Exit mobile version