‘മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം’; ലെഗിന്‍സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് മോശമായി പെരുമാറി, പ്രധാനാധ്യാപികയ്‌ക്കെതിരെ പരാതി

മലപ്പുറം: ലെഗിന്‍സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് മോശമായി പെരുമാറ പ്രധാനാധ്യാപിക. മലപ്പുറത്താണ് സംഭവം. എടപ്പറ്റ സികെഎച്ച്എം സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പ്രധാനാധ്യാപിക റംലത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

സംഭവത്തില്‍ പരാതിയുമായി ഡിഇഒയെ സമീപിച്ചതായി സരിത പറഞ്ഞു. സൗകര്യപ്രദമായ മാന്യമായ ഏത് വസ്ത്രവും ധരിച്ച് അധ്യാപകര്‍ക്ക് സ്‌കൂളില്‍ വരാമെന്ന് നിയമം നിലനില്‍ക്കെയാണ് തന്നോട്ട് ഇത്തരത്തില്‍ പെരുമാറിയതെന്ന് അധ്യാപിക പറഞ്ഞു.

Also Read: വിളിക്കാത്ത കല്ല്യാണത്തിന് എത്തി പിടിക്കപ്പെട്ടു: എംബിഎ വിദ്യാര്‍ത്ഥിയെ പാത്രം കഴുകിപ്പിച്ചു, വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഓഫീസ് റൂമില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ തന്റെ വസ്ത്രത്തെക്കുറിച്ച് പ്രധാനാധ്യാപിക മോശമായി സംസാരിച്ചുവെന്ന് സരിത പറഞ്ഞു. മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണ് ലെഗിന്‍സ് എന്നാണ് പ്രധാനാധ്യാപിക പറഞ്ഞത്.

കൂടാതെ പ്രധാനാധ്യാപികയുടെ ചില വാക്കുകള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്നും സരിത പറഞ്ഞു. സാമാന്യം ഇറക്കമുള്ള ടോപ്പും സ്റ്റോളും ലെഗ്ഗിന്‍സുമായിരുന്നു തന്റെ വേഷമെന്നും മോശമായിട്ടല്ല താന്‍ വസ്ത്രം ധരിച്ചതെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രധാനാധ്യാപിക വിമര്‍ശിച്ച അതേ വേഷത്തില്‍ തന്നെ ഫോട്ടോയെടുത്ത് പരാതിക്കൊപ്പം അയച്ചിട്ടുമുണ്ട്. ‘കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കുന്നില്ലെന്ന് എങ്ങനെ ഞാനവരോട് പറയും? നിങ്ങള്‍ ഇങ്ങനത്തെ ഒക്കെ വസ്ത്രമിട്ടല്ലേ വരുന്നത്’ എന്നാണ് അവര്‍ ചോദിച്ചതെന്ന് സരിത പറയുന്നു.

Also Read: ‘വരാഹ രൂപം’ത്തിന് വീണ്ടും വിലക്ക്: തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തളളിയ ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ആ ചോദ്യത്തെ ഒരു തമാശയായി കണ്ട് ടീച്ചര്‍മാര്‍ക്ക് യൂണിഫോം ഉണ്ടോ ടീച്ചറേ എന്ന് തിരിച്ചും ചോദിച്ചു. നിങ്ങളുടെ പാന്റാണ് പ്രശ്‌നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരമെന്നുമൊക്ക അവര്‍ പറഞ്ഞെന്ന് സരിത ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ റംലത്ത് പ്രതികരിച്ചിട്ടില്ല. വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്ത് പറഞ്ഞത്.

Exit mobile version