ഓടുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

പാലക്കാട്: പാലക്കാട് ഓടുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കന്‍ മരിച്ചു. പാലക്കാട് സ്വദേശിയായ ടി പി ജോണ്‍സണ്‍ (54) ആണ് മരിച്ചത്. വാതിലിനു സമീപം നില്‍ക്കുകയായിരുന്ന ജോണ്‍സണ്‍ ഹമ്പ് ചാടിയപ്പോള്‍ തുറന്നുകടന്ന വാതിലിലൂടെ തെറിച്ച് വീഴുകയായിരുന്നു. എരിമയൂര്‍ ഗവഎച്ച്എസ്എസിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.

ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ ജോണ്‍സന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തെ തുടര്‍ന്ന് ആലത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലക്കേറ്റ പരുക്ക് ഗുരുതരമായതിനാല്‍ പന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version