ഒന്നരവര്‍ഷത്തെ പ്രണയം, നാല് മാസം പ്രായമായ പിഞ്ചോമനയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍

കൊല്ലം: പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. കൊല്ലത്താണ് സംഭവം. ഇടിസി ചരുവിള വീട്ടില്‍ ഉണ്ണിക്കണ്ണന്‍ ഓടനാവട്ടം കുടവട്ടൂര്‍ ആശാന്‍ മുക്കില്‍ അഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 11നാണ് അഞ്ജു നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഉണ്ണിക്കണ്ണന്‍. താലൂക്ക് ആശുപത്രിയിലെ താല്ക്കാലിക ജീവനക്കാരിയാണ് അഞ്ജു.

Also Read; 3 മാസം മുൻപ് അച്ഛൻ മരിച്ചു, പറഞ്ഞ് ധരിപ്പിച്ചത് ഹൃദയാഘാതമെന്ന്; ഒടുവിൽ അമ്മയുടെ കൊടുംക്രൂരത പുറത്ത് കൊണ്ട് വന്ന് മകൾ!

ഇരുവരും ഒന്നരവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഉണ്ണിക്കണ്ണന് പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞും അഞ്ജുവിന് നാല് മാസം പ്രായമുള്ള കുഞ്ഞുമാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാം ഉപേക്ഷിച്ചാണ് നാടുവിട്ടത്.

പിന്നാലെ തൃശൂരിലെ ലോഡ്ജില്‍ ഒളിച്ച് താമസിച്ചു വരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയല്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Exit mobile version