കൊച്ചിയില്‍ പുതുവത്സര ആഘോഷം കഴിഞ്ഞ് മടങ്ങിയ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു

വണ്ടാനം പറമ്പിപള്ളി തെക്കേതില്‍ സനീഷ് (23), ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്.

മണ്ണഞ്ചേരി: ദേശീയ പാതയില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. വണ്ടാനം പറമ്പിപള്ളി തെക്കേതില്‍ സനീഷ് (23), ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്. കൊച്ചിയില്‍ പുതുവത്സരം ആഘോഷിച്ചതിന് പിന്നാലെ പുലര്‍ച്ചയോട് കൂടി നാട്ടിലേക്ക് തിരിക്കുകയായിരുന്നു ഇരുവരും.

ദേശീയ പാതയില്‍ കളവൂര്‍ കെഎസ്ഡിപിക്ക് മുന്‍വശം ചൊവ്വാഴ്ച്ച പുലര്‍ച്ചേ നാല് മണിക്കായിരുന്നു അപകടം. കൊച്ചിയില്‍ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.

Exit mobile version