സ്ത്രീ, ഫെമിനിസ്റ്റ് തുടങ്ങിയ നിലകളില്‍ ലിജു കൃഷ്ണയ്ക്ക് ഐക്യദാര്‍ഢ്യം; ഡബ്ല്യുസിസിക്ക് മറുപടി നല്‍കി ലിജുവിനെ പിന്തുണച്ച് സിനിമ പ്രവര്‍ത്തക

കൊച്ചി: പടവെട്ട് സിനിമ സംവിധായകന്‍ ലിജു കൃഷ്ണയ്ക്ക് നേരെ ഉര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് സിനിമ പിന്നണി പ്രവര്‍ത്തക. സംവിധായകന്‍ ലിജു കൃഷ്ണയ്ക്ക് ഐക്യദാര്‍ഢ്യവുമായി ചലച്ചിത്ര പ്രവര്‍ത്തക രഞ്ജിനി അച്യുതന്‍.

ഈ സിനിമയുടെ സബ് ടൈറ്റില്‍, സ്‌ക്രിപ്റ്റ് പരിഭാഷണ ജോലികള്‍ നിര്‍വഹിച്ച രഞ്ജിനി, താനും ഭര്‍ത്താവ് ഗോവിന്ദ് വസന്തയും (പടവെട്ട് സംഗീത സംവിധായകന്‍) നേരില്‍ക്കണ്ടും അറിഞ്ഞതുമായ കാര്യങ്ങളാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

രഞ്ജിനിയുടെ കുറിപ്പ്:

ലൈംഗികപീഡന ആരോപണം ഉയര്‍ന്ന പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്ക് ഐക്യദാര്‍ഢ്യവുമായി ചലച്ചിത്ര പ്രവര്‍ത്തക രഞ്ജിനി അച്യുതന്‍. ഇതേ സിനിമയുടെ സബ് ടൈറ്റില്‍, സ്‌ക്രിപ്റ്റ് പരിഭാഷണ ജോലികള്‍ നിര്‍വഹിച്ച രഞ്ജിനി, താനും ഭര്‍ത്താവ് ഗോവിന്ദ് വസന്തയും (പടവെട്ട് സംഗീത സംവിധായകന്‍) നേരില്‍ക്കണ്ടും അറിഞ്ഞതുമായ കാര്യങ്ങളാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ വെളിപ്പെടുത്തുന്നത്.ഒരു സ്ത്രീ, ഫെമിനിസ്റ്റ് തുടങ്ങിയ നിലകളില്‍ താന്‍ ലിജു കൃഷ്ണയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കെട്ടിച്ചമയ്ക്കപ്പെടുന്ന ഓരോ കള്ളക്കേസുകളും അനീതിയുടെ യഥാര്‍ഥ ഇരകളെ നശിപ്പിക്കുന്നതാണെന്ന് താന്‍ വിശ്വസിക്കുന്നതായി രഞ്ജിനി കുറിക്കുന്നു. ലിജുവിനെതിരെ ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടിയെന്നോളമായിരുന്നു രഞ്ജിനിയുടെ കുറിപ്പ്. പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:


ഞാന്‍ അറിഞ്ഞടുത്തോളം പ്രസ്തുത വ്യക്തി 2020 മാര്‍ച്ച് മാസത്തില്‍ ആണ് ആദ്യമായി സോഷ്യല്‍ മീഡിയ വഴി ലിജുവിനെ പരിചയപ്പെടുന്നത്. ഈ സമയത്തിനകം തന്നെ മൂന്നു ഷെഡ്യൂളുകളിലായി പടവെട്ട് സിനിമയുടെ 85% ചിത്രീകരണവും, അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തികരിക്കപ്പെട്ടിരുന്നു. ഞാനും എന്റെ ഭര്‍ത്താവ് ഗോവിന്ദ വസന്തയും ഉള്‍പ്പെടുന്ന എല്ലാ ടെക്‌നീഷ്യന്മാരും മറ്റു പ്രധാന അഭിനേതാക്കളും 2019 ല്‍ ചിത്രീകരണത്തിന് മുന്നേ തന്നെ തിരക്കഥയുടെ ഹാര്‍ഡ് കോപ്പി കൈപറ്റിയിട്ടുണ്ടായിരുന്നു. എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂ മെമ്പേഴ്സും 2019 ഡിസംബര്‍ മാസം മുതല്‍ തന്നെ സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ എഗ്രിമെന്റിന്റെ ഭാഗഭാക്കായിരുന്നു. സിനിമയില്‍ ഫ്രീ ഓഫ് കോസ്റ്റായി സഹകരിച്ചിരുന്നവര്‍പോലും ഇത്തരം എഗ്രിമെന്റുകളുടെ ഭാഗമായിരുന്നു. പിന്നീട് സരിഗമ പ്രൊഡക്ഷന്‍ ഹൗസ് സിനിമ ഏറ്റെടുത്തപ്പോള്‍, അവരുടെ ലീഗല്‍ ടീം എഗ്രിമെന്റുകള്‍ ഓഡിറ്റ് ചെയ്യുകയും പിന്നീട് അവ പുതുക്കി എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആരോപണം നടത്തിയ വ്യക്തി ഇപ്രകാരമുള്ള ഒരു എഗ്രിമെന്റിലും ഉള്‍പ്പെട്ടിട്ടില്ല. കൂടാതെ സിനിമയിലെ ഡയറക്ഷന്‍ ടീമിനോടും, പ്രൊഡക്ഷന്‍ ടീമിനോടും, പ്രധാന നടീ നടന്മാരോടും ഞാന്‍ വ്യക്തിപരമായി സംസാരിച്ചപ്പോള്‍ അവര്‍ എല്ലാം ഒരേ സ്വരത്തില്‍ നിസംശയം പറഞ്ഞ കാര്യം, ഇങ്ങനെ ഒരു വ്യക്തി സിനിമയുടെ ഒരു ഘട്ടത്തിലും പ്രവര്‍ത്തിച്ചിട്ടില്ല എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഞാനോ എന്റെ ഭര്‍ത്താവോ ഇങ്ങനെ ഒരു വ്യക്തി വര്‍ക്ക് ചെയ്തിട്ടുള്ളതായി കണ്ടിട്ടുമില്ല.

ക്രൂ മെമ്പേഴ്‌സിന് പുറമെ ക്യാമറയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച മാലൂര്‍ എന്ന ഗ്രാമത്തിലെ മുഴുവന്‍ ജനതയോടും നിങ്ങള്‍ക്ക് ഈ കാര്യം അന്വേഷിച്ചാല്‍ ബോധ്യപ്പെടുന്നതാണ്.അത്‌കൊണ്ട് തന്നെ ഇത് ഒരു വര്‍ക്ക്പ്ലെയ്‌സ് ഹരാസ്‌മെന്റ് അല്ല എങ്കില്‍, പിന്നെ എന്ത് അടിസ്ഥാനത്തില്‍ ആണ് WCC ഈ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. 2. സിനിമയുടെ ചിത്രീകരണ വേളയില്‍ ICC ഉണ്ടായിരുന്നില്ല. എന്റെ അറിവില്‍ മലയാള സിനിമയില്‍ ആദ്യത്തെ ICC രൂപീകരിക്കപ്പെട്ടത് 2022 Feb 8 ന് ‘1744 White Alto’ എന്ന സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ്. ഇതിനു ശേഷം 2022 മാര്‍ച്ചില്‍ ആണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ‘കേരളത്തിലെ എല്ലാ സിനിമ സെറ്റിലും ICC കമ്മിറ്റി ഉണ്ടാവണം’ എന്ന ഉത്തരവ് ഉണ്ടാകുന്നത്. ഈ ഉത്തരവ് ഉണ്ടാകുന്നതിനുമുന്നെ 100 ശതമാനം ചിത്രീകരണം പൂര്‍ത്തീകരിച്ചിട്ടുള്ള പടവെട്ട് എന്ന സിനിമക്കെതിരെയുള്ള ഈ ആരോപണവും അതുകൊണ്ടുതന്നെ നിലനില്‍ക്കുന്നതല്ല.

3. ലിജുവിനെതിരെ ഉള്ള പീഡന ആരോപണം ഈ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സത്യം വിജയിക്കട്ടെ ! പടവെട്ട് സിനിമയുടെ തിരക്കഥയില്‍ മാറ്റം വരുത്തണമെന്ന ഗീതു മോഹന്‍ദാസിന്റെ നിര്‍ദേശം അനുസരിക്കാതിരുന്നതിന് അവര്‍ തന്നെഅപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ലിജു കൃഷ്ണ ആരോപിച്ചിരുന്നു. സിനിമയുടെ റിലീസിന് ശേഷം വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് ലിജു ആരോപണമുന്നയിച്ചത്. ഗീതു മോഹന്‍ദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയില്‍ നിന്നും മായ്ക്കാന്‍ ശ്രമിച്ചെന്നും ലിജു ആരോപിച്ചു.

Exit mobile version