‘കൊണ്ടു പോയവര്‍ക്ക് പഴയൊരു ബൈക്കാണ്, ഞങ്ങള്‍ക്ക് അത് പ്രതീഷിന്റെ ഓര്‍മയാണ്, 10000 രൂപ തരാം, തിരിച്ച് തരണം’; സഹോദരന്റെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ച ബൈക്ക് മോഷ്ടിച്ചവരോട് അഭ്യര്‍ത്ഥിച്ച് സുജീഷ്, തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബം

മണ്ണാര്‍ക്കാട്: മരിച്ചുപോയ പ്രിയപ്പെട്ട സഹോദരന്റെ ഓര്‍മ്മക്കായി സൂക്ഷിച്ചുവെച്ച ബൈക്ക് മോഷണം പോയ സങ്കടത്തിലാണ് സുജീഷ്. ബൈക്ക് കൊണ്ടുപോയവരോട് പണം തരാമെന്നും ആ ബൈക്ക് തിരിച്ച് തരണമെന്നും അഭ്യര്‍ത്ഥിക്കുകയാണ് സുജീഷ്.

ചോമേരിയിലെ പ്രതീഷ് ഉപയോഗിച്ച ബൈക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം പോയത്. പ്രതീഷ് കാന്‍സര്‍ ബാധിച്ച് മരിച്ചതോടെ ചേട്ടന്‍ സുജീഷ് അനുജന്റെ ഓര്‍മ്മയ്ക്കായി ആ ബൈക്ക് വീട്ടില്‍ പൊന്നുപോലെ സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു.

also read: പ്രതിയെ കണ്ടെത്തിയതില്‍ സന്തോഷം: സത്യം വെളിപ്പെടുത്തിയ പ്രകാശിന്റെ സഹോദരന് സംരക്ഷണം നല്‍കണം; സന്ദീപാനന്ദഗിരി

‘കൊണ്ടു പോയവര്‍ക്ക് പഴയൊരു ബൈക്കാണ്. എനിക്കും കുടുംബത്തിനും ഞങ്ങളുടെ പ്രതീഷിന്റെ ഓര്‍മയാണത്. പൊന്നുപോലെയാണ് അത് സൂക്ഷിച്ചിരുന്നത് വേറെ ബൈക്ക് വാങ്ങാം. പക്ഷേ ആ ബൈക്ക് വാങ്ങാന്‍ പറ്റില്ലല്ലോ’ എന്നാണ് സുജീഷ് നിറകണ്ണുകളോടെ പറയുന്നത്.

also read; ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു; അമ്മയെ മകൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി

ആ ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോയവര്‍ക്ക് വിറ്റാല്‍ പതിനായിരം രൂപയില്‍ കൂടുതല്‍ കിട്ടാന്‍ സാധ്യതയില്ല. ആ പണം ഞാന്‍ കൊടുക്കാം ബൈക്ക് തിരിച്ചു തരണമെന്നാണ് സുജീഷിന്റെ അഭ്യാര്‍ഥന. പ്രതീഷിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ ബൈക്ക്.

അസുഖം കൂടിയപ്പോള്‍ അവന്റെ കൂട്ടുകാരാണ് ഉപയോഗിച്ചിരുന്നത്. മരണ ശേഷം കുറച്ചു കാലം ഉപയോഗിക്കാതായി. പിന്നീട് താനാണ് അത് ഉപയോഗിക്കുന്നതെന്ന് സുജീഷ് പറഞ്ഞു. ബൈക്ക് കൊണ്ടുപോയവര്‍ അത് തിരിച്ച് നല്‍കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Exit mobile version