പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ടാക്കിയ ബൈക്കിന് തീപിടിച്ചു, വന്‍ദുരന്തം ഒഴിവാക്കി പ്രദേശത്തെ രക്ഷിച്ചത് പമ്പ് ജീവനക്കാരന്‍

ആലപ്പുഴ: പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ടാക്കിയ ബൈക്കിന് തീപിടിച്ചു. പമ്പ് ജീവനക്കാരന്റെ സമയോചിതമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് നാടിനുണ്ടാകാമായിരുന്ന വന്‍ ദുരന്തം ഒഴിവായി.

ആലപ്പുഴയിലാണ് സംഭവം.മണ്ണഞ്ചേരിയിലെ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിനാണ് തീപിടിച്ചത്. തീപടര്‍ന്നതിന് പിന്നാലെ ബൈക്ക് യാത്രക്കാരന്‍ അല്‍പ്പം അകലെ ബൈക്ക് തള്ളിമാറ്റി വെച്ചു.

also read: 32,000 പോയിട്ട് 30 കേസുകള്‍ കാണിക്കൂ ബിജെപിക്കാരാ: വെല്ലുവിളിച്ച് വിടി ബല്‍റാം

പിന്നാലെ പമ്പ് ജീവനക്കാരനായ സിദ്ധീഖ് ഫയര്‍ സേഫ്റ്റി സിലിണ്ടര്‍ പ്രവര്‍ത്തിച്ച് ബൈക്കിലെ തീ അണച്ചു. സിദ്ധിഖിന്റെ സമയോചിതമായ ഇടപെടലാണ് പെട്രോള്‍ പമ്പിലേക്കും, അത് വഴി മണ്ണഞ്ചേരി പ്രദേശത്തേക്കും വ്യാപിക്കാമായിരുന്ന തീ പിടുത്ത ദുരന്തം ഒഴിവാക്കിയത്.

Exit mobile version