ട്രെയിന്‍ യാത്രക്കാരിയുടെ ഫോണും സ്വര്‍ണ്ണവും മോഷ്ടിച്ചു, മണിക്കൂറുകള്‍ക്കം ആപ്പ് വഴി കള്ളനെ കുടുക്കി അമേരിക്കയിലുള്ള ഭര്‍ത്താവ്, സംഭവം ഇങ്ങനെ

കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതി മണിക്കൂറുകള്‍ക്കകം റെയില്‍വേ പോലീസിന്റെ പിടിയില്‍. തമിഴ്‌നാട് തൂത്തുക്കുടി തിരുനെല്‍വേലിയിലെ ജെ.ജേക്കബ് (47) ആണ് പിടിയിലായത്.

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് റെയില്‍വേ പോലീസ് ഇയാളെ പിടികൂടിയത്. എറണാകുളം സ്വദേശിനി ജെ.പൂര്‍ണശ്രീയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. യുവതിയുടെ ഫോണിലെ ഫൈന്‍ഡ് മൈ ഫോണ്‍ എന്ന ആപ്പാണ് 6 മണിക്കൂര്‍ തികയും മുന്‍പേ മോഷ്ടാവിനെ കുരുക്കിലാക്കാന്‍ സഹായിച്ചത്.

also read: മദ്യപിച്ചെത്തി മർദ്ദനം, ഉറങ്ങാൻ അനുവദിക്കില്ല, ജീവച്ഛവം പോലെ 12 വയസുകാരൻ; മാവേലിക്കരയിൽ പിതാവിന്റെ കൊടുംക്രൂരത, വെളിപ്പെടുത്തൽ

സ്വന്തം വീട്ടില്‍ നിന്നു പയ്യന്നൂര്‍ മണിയറയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ട്രെയിനില്‍ വരുമ്പോഴായിരുന്നു സംഭവം. കോഴിക്കോടിനും തലശ്ശേരിക്കും ഇടയില്‍ രാവിലെ ആറോടെയിരുന്നു കവര്‍ച്ച. ജേക്കബ് ബര്‍ത്തില്‍ സൂക്ഷിച്ച യുവതിയുടെ ബാഗില്‍ നിന്നു പഴ്‌സ് എടുത്ത ശേഷം കുഞ്ഞിന്റെ മാല, അരഞ്ഞാണം, ബ്രേസ്ലെറ്റ് എന്നിവയടക്കം മൂന്നര പവന്‍ സ്വര്‍ണവും ഫോണും പണവും എടുത്ത് പഴ്‌സ് സീറ്റിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

also read: ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത് പാന്‍മസാല ചവച്ചുകൊണ്ട്; രാജ്ഭവനില്‍ എക്‌സൈസ് പരിശോധന നടത്തണമെന്ന് വിപി സാനു

ഒപ്പമുണ്ടായിരുന്ന അച്ഛന്‍ എന്‍.ജയറാമിന്റെ ഫോണില്‍ നിന്നു പൂര്‍ണശ്രീ അമേരിക്കയിലുള്ള ഭര്‍ത്താവ് എം.പി.ഗിരീഷിനെ വിളിച്ചു. ഗിരീഷിന്റെ ഫോണുമായി ഫൈന്‍ഡ് മൈ ആപ് വഴി ബന്ധിപ്പിച്ചിരുന്നതിനാല്‍ ഫോണ്‍ എവിടെയെന്നു മനസ്സിലാക്കാന്‍ സാധിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Exit mobile version