പുതുവത്സരത്തിലും പുത്തന്‍വാക്ക്! ജനങ്ങള്‍ക്ക് ആഘോഷിക്കാന്‍ പുതിയ വാക്ക് സമ്മാനിച്ച് ശശി തരൂര്‍

പുത്തന്‍വാക്കുകള്‍ സോഷ്യല്‍മീഡിയയിലൂടെ അവതരിപ്പിച്ച് എന്നും അമ്പരപ്പിച്ചിട്ടുള്ള എംപി ശശി തരൂര്‍ പുതുവത്സരത്തിലും പതിവ് തെറ്റിച്ചില്ല.

shashi-tharoorr

തിരുവനന്തപുരം: പുത്തന്‍വാക്കുകള്‍ സോഷ്യല്‍മീഡിയയിലൂടെ അവതരിപ്പിച്ച് എന്നും
അമ്പരപ്പിച്ചിട്ടുള്ള എംപി ശശി തരൂര്‍ പുതുവത്സരത്തിലും പതിവ് തെറ്റിച്ചില്ല. ഇത്തവണയും ഒരു വാക്ക് സമ്മാനിച്ചിരിക്കുകയാണ് പൊതുജനങ്ങള്‍ക്ക് ആഘോഷിക്കാന്‍. വെബ്ബാക്വൂഫ്, ഫറാഗോ, ‘ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ’,’ഫ്‌ളൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍’ തുടങ്ങിയ യമണ്ടന്‍ വാക്കുകള്‍ക്ക് പിന്നാലെ അവതരിപ്പിച്ച ഈ നിരവധി വാക്കുകള്‍ സോഷ്യല്‍ മീഡിയക്ക് പരിചയപ്പെടുത്തിയ തരൂര്‍ ഇപ്രാവശ്യം പക്ഷേ താരതമ്യേന ലളിതമായ വാക്കാണ് തന്നത്.

Handsel (ഹാന്‍സല്‍) എന്ന വാക്കാണ് ഈ പ്രാവശ്യം പുതുവത്സര സമ്മാനമായി തരൂര്‍ തന്നിരിക്കുന്നത്. മനോരമ പത്രത്തിന്റെ പുതുവത്സരത്തിന്റെ പ്രത്യേക പംക്തിയിലാണ് തരൂര്‍ പുതിയ വാക്ക് പരിചയപ്പെടുത്തിയത്. പുതുവര്‍ഷസമ്മാനമായോ പുതിയ സംരംഭത്തിനുള്ള സൗഭാഗ്യ സൂചകമായോ എന്തെങ്കിലും നല്‍കുന്നതിന് ഇംഗ്ലീഷില്‍ പറയുന്ന പേരാണ് ഹാന്‍സല്‍.

പരന്ന വായനയാണ് പുതിയ വാക്കുകള്‍ പഠിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണന്ന് തരൂര്‍ പറയുന്നു. ഒരു വാക്ക് രണ്ട് മൂന്ന് തവണ കണ്ടാല്‍ അതിന്റെ പ്രയോഗ പരിസരം നോക്കി അര്‍ത്ഥം മനസിലാക്കാമെന്നും. മനസിലാക്കിയ അര്‍ത്ഥം ശരിയാണോ എന്ന് ഡിക്ഷണറി നോക്കി ഉറപ്പിക്കാമെന്നും തരൂര്‍ പറയുന്നു.

Exit mobile version