ടയറ് മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി, വാഹനം ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം, നടുക്കം

കോട്ടയം: വാഹനത്തിന്റെ ടയറ് മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്താണ് സംഭവം. ശാന്തിഗ്രാം സ്വദേശിയ അഫ്‌സല്‍ എന്ന 24 കാരനാണ് മരിച്ചത്. ടകൊല്ലം – തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

പച്ചക്കറി കയറ്റി വന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായതോടെ ഇത് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു അഫ്‌സല്‍. ദേശീയപാതയുടെ അരികിലേക്ക് വാഹനം ഒതുക്കി നിര്‍ത്തിയ ശേഷം അഫ്‌സല്‍ ജാക്കി ഉപയോഗിച്ച് ടയറ് മാറ്റുകയായിരുന്നു. ഇതിനിടെ വാഹനത്തിന്റെ അടിയില്‍ വെച്ചിരുന്ന ജാക്കി തെന്നിമാറി.

also read: വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ 52കാരന്‍ മരിച്ച സംഭവം കൊലപാതകം; മകന്റെ അടിയേറ്റ് മരിച്ചതെന്ന് പോലീസ്; യുവാവ് പിടിയില്‍

ഇതോടെ വാഹനം അഫ്‌സലിന്റെ ദേഹത്തേക്ക് വന്നിടിക്കുകയുമായിരുന്നു. അപകടത്തില്‍ അഫ്‌സലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് അഫ്‌സലിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Exit mobile version