കേരളത്തിന്റെ മരുമകളായി മൊറോക്കന്‍ വംശജ, മാത്യൂസിന്റെ കൈപിടിച്ച് കൗതര്‍ പുതുജീവിതത്തിലേക്ക്

കോട്ടയം; കേരളത്തിന്റെ മരുമകളായി മൊറൊക്കോ വംശജ. കടുത്തുരുത്തി പെരുവ തെക്കേക്കാലായില്‍ മാത്യൂസിന്റ വധുവായിട്ടാണ് മൊറോക്കന്‍ വംശജ കൗതര്‍ ഇമാമി കേരളത്തിലേക്കെത്തുന്നത്. മൊറോക്കൊയിലെ കാസാബ്ലാക്ക സ്വദേശിനിയും അറ്റ്‌ലാന്റാ എയര്‍ലൈന്‍സിന്റെ എയര്‍ഹോസ്റ്റസുമാണ് കൗതര്‍ ഇമാമി.

സൗദിയില്‍ താമസിച്ച് അറ്റ്‌ലാന്റയില്‍ ജോലി ചെയ്ത് വരികയാണ് മാത്യൂസ്. ഇരുവരുടെയും വിവാഹം വളരെ ലളിതമായ ചടങ്ങുകളോടെ തലയോലപറമ്പ് റജിസ്ട്രാര്‍ ഓഫിസില്‍ വെച്ച് നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കൃളും വിവാഹത്തില്‍ പങ്കെടുത്തു.

also read; ആദ്യം ശില്‍പങ്ങള്‍ ശരിയാക്കട്ടെ…! കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍

സൗദിയില്‍ ജോലി സ്ഥലത്ത് വെച്ച് 2016 ലാണ് ഇരുവരും പരിചയത്തിലായത്. കേരളത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് കൗതറിന്. കേരളത്തിന്റെ പാരമ്പര്യവും പ്രകൃതിഭംഗിയും മാത്യൂസിനൊപ്പം ഹൃദയം കവര്‍ന്നെന്ന് കൗതര്‍ ഇമാമി പറയുന്നു.
ഇരുവര്‍ക്കും വിവാഹത്തിന് ഇരുവരുടെയും കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നു.

also read: സ്‌കൂളിന് മുന്നില്‍ ഇനി പഠനച്ചെവിനായി കടല വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ

അതേസമയം, സാങ്കേതിക തടസ്സങ്ങള്‍ മൂലം കൗതറിന്റെ നാട്ടില്‍ നിന്ന് ആര്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാനായില്ല. പൊതുപ്രവര്‍ത്തകനായ മാത്യൂസിന്റെ പിതാവ് രാജു തെക്കേക്കാലയും, മാതാവ്ആലീസും ആര്‍ഭാടം വേണ്ടെന്ന് തീരുമാനിച്ചതോടെ വിവാഹം രജിസ്ട്രാര്‍ ഓഫിസിലേക്കാക്കി .

കൂടാതെ വിവാഹസല്‍ക്കാരം പൊതി സേവാഗ്രാമിലെ അനാഥ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒപ്പമായിരുന്നു. കൗതറിന്റെയും മാത്യൂസിന്റെയും വിവാഹം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

Exit mobile version