പ്രണയം നടിച്ച് പീഡിപ്പിച്ചു; മതിലകം സ്റ്റേഷനിലെ പോലീസുകാരന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ മതിലകം പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എറണാകുളം പറവൂര്‍ വാണിയക്കാട് സ്വദേശി ആലിങ്ങപറമ്പില്‍ ശ്രീജിത്താണ് (29) കൊടുങ്ങല്ലൂര്‍ പോലീസിന്റെ പിടിയിലായത്.

പറവൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച് പോലീസുകാരന്‍ തന്നെ പീഡിപ്പിച്ചതായാണ് യുവതി പറവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തൃപ്പൂണ്ണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ പോലീസുകാരനാണ് പ്രതിയായ ശ്രീജിത്ത്.

also read- കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു

അതേസമയം, എന്നാല്‍ പീഡനം നടന്ന സ്ഥലമെന്ന നിലയില്‍ പരാതി കൊടങ്ങല്ലൂര്‍ പോലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മുമ്പ് കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലും ജോലി ചെയ്തിരുന്നു.

Exit mobile version