സ്വന്തമായുള്ളത് 13 സെന്റ് സ്ഥലം, 10 സെന്റും പാവപ്പെട്ട മൂന്നുപേര്‍ക്ക് വീടുവെക്കാന്‍ നല്‍കി ഒരു കമ്മ്യൂണിസ്റ്റുകാരന്‍, മാതൃക

കൊല്ലം: തന്റെ കൈവശം ആകെയുള്ള പതിമൂന്ന് സെന്റ് സ്ഥലത്ത് നിന്ന് പത്തു സെന്റും വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് നല്‍കി മാതൃകയായി സിപിഎമ്മിന്റെ ഒരു ബ്രാഞ്ച് സെക്രട്ടറി . ബിനോയ് ആണ് മൂന്നു കുടുംബങ്ങള്‍ക്ക് തണലായത്.

കൊല്ലം കരുനാഗപ്പളളിയിലെ മണപ്പള്ളി തെക്ക് ബ്രാഞ്ച് സെക്രട്ടറിയാണ് ബിനോയ്. പാവപ്പെട്ടവര്‍ക്ക് തണലായി എന്നും ബിനോയ് കൂടെയുണ്ടായിരുന്നു. രോഗികള്‍ക്ക് മരുന്നെത്തിച്ചു നല്‍കിയും മറ്റും ജനങ്ങള്‍ക്ക് സഹായിയായി പ്രവര്‍ത്തിക്കുകയാണ് ബിനോയ്.

also read; മിഠായി മോഷ്ടിച്ച അമ്മയെ ജയിലിലിടണം; പരാതിയുമായി 3 വയസുകാരൻ പോലീസ് സ്‌റ്റേഷനിൽ, സമ്മാനങ്ങൾ നൽകി മന്ത്രി

അതിനിടെ വാര്‍ഡ് മെമ്പറാണ് പാവപ്പെട്ട കുടുംബത്തിന് വീട് വെച്ചുനല്‍കുന്ന കാര്യം ബിനോയിയുമായി ചര്‍ച്ച ചെയ്യുന്നത്. ഇവര്‍ക്ക് വീടുവെക്കാന്‍ പണം സ്വരൂപിക്കാനായിരുന്നു അദ്ദേഹം പറഞ്ഞിരുന്നതെന്നും അപ്പോഴാണ് തന്റെ സ്ഥലം നല്‍കാമെന്ന് തീരുമാനിച്ചതെന്നും ബിനോയ് പറയുന്നു.

also read: പോലീസിനെ കണ്ട് ഭയന്ന് നിലവിളിച്ച് 3 വയസ്സുകാരന്‍; പേടി മാറ്റാന്‍ കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മിഠായി നല്‍കി, മാതൃകയായി കേരളപോലീസ്

തനിക്കുള്ള ഭൂമിയില്‍ നിന്നും മൂന്നുപേര്‍ക്ക് വീടുവെക്കാന്‍ ഭൂമി നല്‍കുന്നതില്‍ താന്‍ അതിയായ സന്തോഷവാനാണെന്നും ഈ തീരുമാനത്തില്‍ തൃപ്തനാണെന്നും ബിനോയ് പറയുന്നു.

Exit mobile version