ഇരട്ടിയിലേറെ വലുപ്പം, കല്ലറ മാതൃക, ഭഗവല്‍സിംഗിന്റെ വീട്ടിലെ അലക്കുകല്ലിനടിയിലും മൃതദേഹമുണ്ടെന്ന് പരിസരവാസികള്‍, ചെമ്പകത്തൈയും സംശയത്തില്‍

ഇലന്തൂര്‍ : ഇരട്ട നരബലി കേരളത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. നരബലി നടന്ന ഭഗവല്‍സിംഗിന്റെ വീടും പറമ്പും പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ദുരൂഹതയായി അവശേഷിക്കുകയാണ് പരിസരത്തെ അലക്കുകല്ലും ചെമ്പക മരവും. ഇതും പൊളിച്ച് പരിശോധിക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഒരു സാധാരണ അലക്കുകല്ല് പോലെയല്ല ഭഗവല്‍സിംഗിന്റെ വീട്ടില്‍ നിര്‍മ്മിച്ച അലക്കുകല്ല. ഇരട്ടിയിലേറെ വലുപ്പത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ആറടിയോളം നീളമുള്ള അലക്കുകല്ല് കല്ലറ മാതൃകയില്‍ കല്ലും സിമന്റും കൊണ്ട് കെട്ടിയുണ്ടാക്കിയതാണ്. മുകള്‍ ഭാഗം പരന്ന നിലയിലും.

also read: നദിയിൽ കുളിക്കാനിറങ്ങവെ കാൽവഴുതി; മൂന്ന് മരണം! മരിച്ചവരിൽ നവദമ്പതികളും, വിവാഹം നടന്നത് ഒരു മാസം മുൻപ്! തീരാനോവ്

ഈ അലക്കുകല്ലിനോട് ചേര്‍ന്ന് ഒരു പൈപ്പ് കണക്ഷനുമുണ്ട്. രണ്ട് വര്‍ഷത്തിലേറെ നിര്‍മാണപ്പഴക്കം തോന്നിക്കുന്ന അലക്കുകല്ലിന് നാലഞ്ച് അടി മാത്രം അകലെയാണ് കൊല്ലപ്പെട്ട റോസ്ലിയുടെ മൃതദേഹം മറവുചെയ്ത കുഴി. ഈസാഹചര്യത്തില്‍ അലക്കുകല്ലിനടിയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടോയെന്ന സംശയം ഉയരുന്നത്.

also read: ചാർജിനിട്ട മൊബൈൽ ഫോൺ ചൂടായി തീപ്പിടിച്ചു; തിരുവനന്തപുരത്ത് കത്തിനശിച്ചത് വീടിന്റെ ഒന്നാം നില! അമ്പരപ്പ് വിട്ടുമാറാതെ ജയമോഹനൻ

അതേസമയം, വീട്ടുമുറ്റത്ത് തെക്കു പടിഞ്ഞാറ് മൂലയ്ക്കായി ഒരു ചെമ്പകത്തൈയുണ്ട്. ഏകദേശം രണ്ട് വര്‍ഷത്തെ വളര്‍ച്ച കാണിക്കുന്ന ചെമ്പകത്തിന്റെ ചുവട്ടിലെ മണ്ണിന് ഉറപ്പില്ല. സ്ഥലപരിശോധനയ്ക്കിടെ ഇവിടെ കമ്പിപ്പാര താഴ്ത്തിയപ്പോള്‍ ഇതു തെളിഞ്ഞതാണെന്നും ഇവിടെയും പരിശോധിക്കണമെന്നും പരിസരവാസികള്‍ ആവശ്യപ്പെട്ടു.

Exit mobile version