ഒരു വയസുകാരന്റെ മരണം; ഇടിച്ച കാർ കണ്ടെത്തി, അപകടത്തിന് കാരണമായത് കുട്ടി നിൽക്കുന്നത് അറിയാതെ കാർ പിന്നിലേക്ക് എടുത്തത്, 29കാരൻ അറസ്റ്റിൽ

Car accident | Bignewslive

പോത്തൻകോട് : വീടിനു മുന്നിലെ റോഡിൽ കളിക്കുകയായിരുന്ന കുട്ടി വാഹനം ഇടിച്ചു മരിക്കാനിടയായ സംഭവത്തിൽ കാർ കണ്ടെത്തി. തുടർന്ന് വാഹനം ഓടിച്ചിരുന്ന പോത്തൻകോട്ടെ ജൂവലറി കളക്ഷൻ ഏജന്റ് വേളാവൂർ സ്വദേശിയായ 29കാരൻ തൗഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങോട് കിഴക്കുംകര പുത്തൻവീട്ടിൽ അബ്ദുൾ റഹിം-ഫസ്‌ന ദമ്പതിമാരുടെ മകൻ റയ്യാൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

എല്‍ദോസ് കുന്നപ്പിള്ളിയുമായി പത്ത് വര്‍ഷത്തെ സൗഹൃദം; കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ;ഹണിട്രാപ്പില്‍ പെടുത്തുമെന്നും ഭീഷണി മുഴക്കിയെന്ന് അധ്യാപിക

തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ വേങ്ങോട്-അമ്പാലൂർകോണം റോഡിലായിരുന്നു അപകടം നടന്നത്. തൗഫീഖും സുഹൃത്തും വീട്ടിൽനിന്ന് പണം പിരിക്കാനായി എത്തിയതായിരുന്നു. വീടിനു മുന്നിൽ കാർ നിർത്തിയിട്ടാണ് ഇവർ വീട്ടിൽ കയറിയത്. തിരിച്ചിറങ്ങുമ്പോൾ ഗേറ്റ് പാതിയാണ് അടച്ചത്.

പുറത്തിറങ്ങിയ ഇവർ തൊട്ടടുത്ത വീട്ടിലേക്ക് പോയി. ഈ സമയം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റയ്യാൻ റോഡിൽ ഇറങ്ങി കാറിന് പിന്നിൽ നിന്നിട്ടുണ്ടാകും എന്നാണ് നിഗമനം. ഈ സമയം, മടങ്ങിയെത്തിയ തൗഫീഖും സുഹൃത്തും ഇതുകാണാതെ കാർ ഓടിച്ചുപോയി. കാർ നീങ്ങിയപ്പോൾ റയ്യാൻ റോഡിലേക്ക് വീഴുകയോ കാർ പിന്നിലോട്ട് എടുത്തപ്പോൾ കാർതട്ടി വീഴുകയും ചെയ്തതാവാമെന്നാണ് പോലീസ് പറയുന്നത്.

കുട്ടിയുടെ തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കാർ കടന്നുപോയതിന് ശേഷം ഇതുവഴി വരികയായിരുന്ന സമീപവാസിയായ ഓട്ടോക്കാരനാണ് പരിക്കേറ്റു റോഡിൽ കിടക്കുന്ന കുട്ടിയെ കണ്ടത്. തുടർന്ന് വീട്ടുകാരോട് പറയുകയും അയൽവാസികൾ ചേർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version