കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; മൂന്നു കോടിയുടെ ഹാഷിഷ് പിടികൂടി

മൂന്ന് മാലി ദ്വീപ് സ്വദേശികളടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: പുതുവത്സരാഘോഷം പ്രമാണിച്ച് കൊച്ചിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൂന്നു കോടിയുടെ ഹാഷിഷ് പിടികൂടി. മൂന്ന് മാലി ദ്വീപ് സ്വദേശികളടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നാണ് ഇവര്‍ ഷാഡോ പോലീസിന്റെ പിടിയിലായത്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാളുകളും ഹോട്ടലുകളും സംഘടിപ്പിക്കുന്ന ഡിജെ പാര്‍ട്ടികള്‍ പോലീസ് നിരീക്ഷണത്തിലാണ്. വ്യാപകമായി മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എക്സൈസ് ഇന്റലിജന്‍സും വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസും എക്‌സൈസും പരിശോധന കര്‍ശനമാക്കിയത്.

Exit mobile version