സിനിമാ ചിത്രീകരണത്തിനിടെ കോഴിക്കോട് വെച്ച് ക്യാമറമാന് തെരുവുനായയുടെ കടിയേറ്റു

കോഴിക്കോട്: ഹരീഷ് പേരടി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ക്യാമറമാന് തെരുവ് നായയുടെ കടിയേറ്റു. കോഴിക്കോട് മേത്തോട്ടുതാഴത്താണ് സംഭവം.

സിനിമയുടെ അസോസിയേറ്റ് ക്യാമറമാന്‍ ജോബിന്‍ ജോണിനാണ് തെരുവുനായയുടെ കടിയേറ്റത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ജോബിന്‍ ജോണിന് നായയുടെ കടിയേറ്റതെന്നാണ് വിവരം.

ഹരീഷ് പേരടിയുടെ നിര്‍മാണത്തില്‍ ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന പേരില്‍ ാെരുങ്ങുന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന വേളയിലാണ് നായയുടെ ആക്രമണമുണ്ടായത്.

also read- രണ്ട് വര്‍ഷം മുന്‍പും വീട്ടില്‍ വെച്ച് അശ്വതി പ്രസവിച്ച കുഞ്ഞ് മരിച്ചു; തിരിഞ്ഞുനോക്കാതെ ആശാ വര്‍ക്കര്‍മാര്‍;ആരോഗ്യ വകുപ്പിന്റെ വീഴ്ചയായി യുവതിയുടേയും കുഞ്ഞിന്റെയും മരണം

കടിയേറ്റ ക്യമാറമാന്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി പ്രാഥമിക ചികിത്സയും കുത്തിവെപ്പും സ്വീകരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version