ഗതാഗതക്കുരുക്ക്, കാത്തിരിക്കാൻ ഇഷ്ടമല്ല, സമയവുമില്ല; പെട്രോൾ പമ്പിലൂടെ ബസ് പായിച്ച് ഡ്രൈവറുടെ ‘ഷോ’, പിടികൂടി ക്ലാസിലിരുത്തി ‘ഷോ’ കാണിച്ച് എംവിഡിയും

കാക്കനാട്: ഗതാഗതക്കുരുക്കിൽ നിന്ന് മറികടക്കാൻ പെട്രോൾ പമ്പിലൂടെ ബസ് ശരവേഗത്തിൽ പായിച്ച ഡ്രൈവറുടെ ഷോയ്ക്ക് പണികൊടുത്ത് എംവിഡി. പിടികൂടി ബോധവത്കരണ ക്ലാസിലിരുത്തിയാണ് എംവിഡി തങ്ങളുടെ ‘ഷോ’ കാണിച്ചത്. വിദ്യാർഥികളെയും വാഹനയാത്രക്കാരെയും നാട്ടുകാരെയുമെല്ലാം മുൾമുനയിൽ നിർത്തിച്ചായിരുന്നു ബസ് ഡ്രൈവർ തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അരുൺ ഹരിയുടെ ഡ്രൈവിംഗ്.

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം; തങ്കം ഹോസ്പിറ്റലിലെ ചികിത്സാ പിഴവെന്ന് കണ്ടെത്തല്‍; മൂന്ന് ഡോക്ടര്‍മാരുടെ അറസ്റ്റ് ഉടന്‍

തിങ്കളാഴ്ച രാവിലെ സീപോർട്ട്-എയർപോർട്ട് റോഡിൽ സൺറൈസ് ആശുപത്രിക്ക് സമീപത്തെ പെട്രോൾ പമ്പിലാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അപകടരമായ ഡ്രൈവിംഗ് നടന്നത്. തൃശ്ശൂരിൽനിന്ന് വിദ്യാർഥികളുമായി പള്ളിക്കരയിലെ വാട്ടർ തീം പാർക്കിലേക്ക് വന്ന ബസാണ് സീപോർട്ട് റോഡിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ അലക്ഷ്യമായി വാഹനമോടിച്ച് അൽപ്പനേരത്തേയ്ക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കൂടാതെ, റോഡരികിലെ പെട്രോൾ പമ്പിലേക്ക് ബസ് അമിത വേഗത്തിൽ ഓടിച്ചുകയറ്റി വളച്ചെടുക്കുകയായി അരുൺ ഹരി. വണ്ടിയുടെ വരവുകണ്ട് പമ്പിലെ ജീവനക്കാരും ഒരു നിമിഷത്തേയ്ക്ക് ഭയന്നു. ഒന്ന് പാളിപ്പോയാൽ വലിയ അപകടം തന്നെ സംഭവിക്കുമെന്ന ഭയമായിരുന്നു ഏവരുടെയും കണ്ണുകളിൽ കണ്ടത്.

ഡ്രൈവറുടെ ഈ സർക്കസ് നേരിൽകണ്ട നാട്ടുകാർ വണ്ടി നമ്പർ സഹിതം എറണാകുളം ആർ.ടി. ഓഫീസിൽ വിവരം അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.ആർ. രാജേഷ് ഉടനടി വണ്ടി നമ്പർ വഴി ഉടമയെ ബന്ധപ്പെട്ടു. തുടർന്ന് ഡ്രൈവറെ ഫോണിലൂടെ വിളിച്ച് ഹാജരാകാൻ നിർദേശം നൽകി. തുടർന്ന് താക്കീത് നൽകിയ ശേഷം എറണാകുളത്തെത്തി റോഡ് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ കർശന നിർദ്ദേശം നൽകുകയായിരുന്നു.

Exit mobile version