റോഡിലെ ജനശതാബ്ദി ഓടിത്തുടങ്ങി; കണ്ടക്ടറില്ല; ടിക്കറ്റ് ഡ്രൈവര്‍ തരും! ഒരു മിനിറ്റ് നിര്‍ത്തുന്ന രണ്ട് സ്‌റ്റോപ്പുകള്‍ മാത്രം; മാറ്റത്തിന്റെ പാതയില്‍ കെഎസ്ആര്‍ടിസി

കൊച്ചി: ഒടുവില്‍ കെഎസ്ആര്‍ടിസിയും ന്യൂജെന്‍ ആകുന്നു. അധികം സ്റ്റോപ്പുകളില്ലാത്ത, കണ്ടക്ടറുടെ സേവനമില്ലാത്ത ദീര്‍ഘദൂര യാത്രക്കാര്‍ക്കായുള്ള ജനശതാബ്ദി മോഡല്‍ ബസ് ഓടിത്തുടങ്ങി. എറണാകുളം-തിരുവനന്തപുരം ലോഫ്ലോര്‍ എസി കെഎസ്ആര്‍ടിസി ബസാണ് ഓടിത്തുടങ്ങിയത്.

‘എന്‍ഡ് ടു എന്‍ഡ്’ സര്‍വീസ് ബസിന് ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്. കണ്ടക്ടറില്ലാത്ത ബസില്‍ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയില്‍ ആകെ രണ്ട് സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തുക. കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് സ്റ്റോപ്പ്.

ഈ ബസ് സൗകര്യപ്പെടുക സര്‍ക്കാര്‍ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പതിവായി പോയി വരുന്നവര്‍ക്കാണ്. ടിക്കറ്റ് ഓഫ് ലൈനായും ലഭ്യമാക്കിയിട്ടുണ്ട്. ബസ് പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പ് വരെ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് ടിക്കറ്റെടുക്കാവുന്നതാണ്.

ബസ് സമയം:

തിരുവനന്തപുരത്തു നിന്ന് ആദ്യ സര്‍വീസ് പുറപ്പെടുന്നത്: രാവിലെ 5.10-ന് എറണാകുളത്ത് എത്തുന്നത്: 9.40

എറണാകുളത്തുനിന്ന് പുറപ്പെടുന്നത്: 5.20 തിരുവനന്തപുരത്ത് എത്തുന്നത്: 9.50

also read- ആരെങ്കിലും രക്ഷിക്കണേ…!’എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണേ’; തെരുവുനായയുടെ ദുരവസ്ഥ പറഞ്ഞ് മീനാക്ഷി

പുഷ്ബാക്ക് സീറ്റുള്ള രണ്ട് ബസുകളാണ് ഈ സര്‍വീസിനായി കെഎസ്ആര്‍ടിസി അനുവദിച്ചിരിക്കുന്നത്. അവധി ദിവസങ്ങളില്‍ ബസ് സര്‍വീസ് നടത്തില്ലെങ്കിലും ടിക്കറ്റ് ഞായറാഴ്ച ദിവസങ്ങളിലും ബുക്ക് ചെയ്യാം.

Exit mobile version