കേരളത്തിലെ ഏറ്റവും മികച്ച ഐഎഎസ് പരിശീലനം; ഒക്ടോബര്‍ 19ന് പുതിയ ബാച്ച്, വീട്ടമ്മമാര്‍ക്കും പ്രൊഫഷണലുകള്‍ക്കും കൂടി അപേക്ഷിക്കാന്‍ അവസരം

തിരുവനന്തപുരം: സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് കേരളത്തിന്റെ അഭിമാനമായ ഒട്ടനവധി റാങ്ക് ജേതാക്കളെ സമ്മാനിച്ച തിരുവനന്തപുരത്തെ ഐലേണ്‍ ഐഎഎസ് അക്കാദമി. ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന പുതിയ പരിശീലന ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ് ഐലേണ്‍.

സമഗ്രമായ പരിശീലനം നല്‍കുന്ന നല്ല അധ്യാപകരും പാഠ്യരീതിയും ഉള്ള സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലൂടെ നൂറുകണക്കിന് പേര്‍ക്ക് സ്വപ്ന തുല്ല്യമായ സിവില്‍ സര്‍വീസ് സ്വപ്നം നേടി കൊടുക്കാന്‍ ഐലേണ്‍ ഐഎഎസ് അക്കാദമിക്കായിട്ടുണ്ട്.

മറ്റുള്ളവരുടെ വിജയത്തിന് വേണ്ടി ഊണും ഉറക്കവും ഇല്ലാതെ പരിശ്രമിക്കുന്ന മൂന്നു യുവഎന്‍ജിനീയര്‍മാരുടെ കൂട്ടായ്മയുടെ കൂടി വിജയമാണ് കഴിഞ്ഞ ആറു വര്‍ഷമായി മലയാളികളുടെ അഭിമാന താരകങ്ങളായ നൂറ്റി എഴുപതില്‍ പരം മിടുക്കന്മാരുടെ ഐഎഎസ്, ഐപിഎസ് നേട്ടങ്ങള്‍.

ഡിഗ്രിയും പിജിയും കഴിഞ്ഞ ഫ്രഷേഴ്സ് മുതല്‍ പ്രൊഫഷണലുകളും വീട്ടമ്മമാരും സര്‍ക്കാര്‍ ജീവനക്കാരും സിവില്‍ സര്‍വീസെന്ന സ്വപ്നം ഇപ്പോള്‍ ഐലേണ്‍ ഐഎ എസ് അക്കാദമിയിലെ പരിശീലനത്തിലൂടെ സഫലമാക്കുന്നുണ്ട്.

അടുത്തിടെയായി കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടുന്നവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉള്ളത്. എഴുനൂറോളം പേര്‍ ഐലേണില്‍
മാത്രം പഠിക്കുന്നുണ്ട്.

ഐലേണ്‍ ഐഎഎസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പഠനത്തിനും പ്രവേശന നടപടികള്‍ക്കും www.ilearnias.com എന്ന വെബ്‌സൈറ്റിലോ +918089166792 എന്ന ഫോണ്‍ നമ്പറിലോ കോണ്ടാക്ട് ചെയ്യേണ്ടതാണ്.

Exit mobile version