വലതുകൈ നഷ്ടമായപ്പോഴും തളർന്നില്ല; ഇടതുകൈ കരുത്താക്കി പഠനം; പാർവതിക്ക് മുന്നിൽ മുട്ടുകുത്തി സിവിൽ സർവീസ് എന്ന വൻമലയും! അഭിമാനനേട്ടം

ആലപ്പുഴ: കുട്ടിക്കാലത്ത് ഒരു ബൈക്ക് അപകടത്തിൽ വലിയ കരുത്തായിരുന്ന വലംകൈ നഷ്ടമായിട്ടും തളരാതെ പഠിച്ച്; ഇന്ന് സിവൽ സർവീസെന്ന ആരും കൊതിക്കുന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഈ മലയാളി പെൺകുട്ടി. സിവിൽ സർവീസ് 2023 ഫലം വന്നപ്പോൾ 282ാം റാങ്ക് നേടിയാണ് പാർവതി അഭിമാനമായിരിക്കുന്നത്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനിയാണ് പാർവതി ഗോപകുമാർ.

2012ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാർവതിക്ക് അപകടത്തിൽ വലതുകൈ നഷ്ടമായത്. പിന്നീട് കൃത്രിമക്കൈ വെച്ചു. വലതുകൈ നഷ്ടപ്പെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പഠിച്ച് പാർവതി പഠിക്കുന്ന ക്ലാസുകളില്ലൊം മുന്നിലെത്തിയിരുന്നു. അപകടത്തിനുശേഷം ഇടതുകൈ കരുത്താക്കിയാണ് പരീക്ഷകൾ എഴുതിയിരുന്നത്. വേഗക്കുറവ് ഉണ്ടായിരുന്നതിനാൽ സിവിൽ സർവീസ് പരീക്ഷ വലിയ കടമ്പയായിരുന്നുവെന്നാണ് പാർവതി പറയുന്നത്.

റാങ്ക് 282 ആണെങ്കിലും ഭിന്നശേഷി വിഭാഗത്തിൽ ആയത്‌കൊണ്ട് ഐഎഎസ് കിട്ടുമെന്നാണ് പ്രതീക്ഷ. കിട്ടിയില്ലെങ്കിൽ ഇനിയും പരിശ്രമിക്കുമെന്ന് ആത്മവിശ്വാസത്തോടെ പാർവതി പറയുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് പാർവതിക്ക് സിവിൽ സർവീസ് സ്വന്തമാക്കാനായത്. ആദ്യ ശ്രമത്തിൽ പ്രിലിമിനറി പോലും കടക്കാനായില്ലെങ്കിലും രണ്ടാം ശ്രമത്തിൽ സിവിൽ സർവീസ് നേടിയെടുക്കാനായി.

ALSO READ- സൂര്യതിലകം അണിഞ്ഞ് രാംലല്ല വിഗ്രഹം; ടാബ്ലെറ്റിൽ ചിത്രം കണ്ട് തൊഴുത് നരേന്ദ്രമോഡി

ലിസ്റ്റിൽ പേര് പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത്ര നല്ല റാങ്ക് പ്രതീക്ഷിച്ചില്ലെന്നും പാർവതി
പറയുന്നു. പത്താംക്ലാസ് വരെ ചെന്നിത്തല നവോദയ വിദ്യാലയത്തിലായിരുന്നു പഠനം. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നു മുഴുവൻ വിഷയത്തിനും എ പ്ലസോടെ പ്ലസ്ടു വിജയിച്ചു. ബംഗളൂരു നാഷണൽ സ്‌കൂൾ ഓഫ് ലോയിൽ പഞ്ചവത്സര എൽഎൽബി ജയിച്ച് എൻറോളും ചെയ്തു.

ആലപ്പുഴ കളക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാർ അമ്പലപ്പുഴ കോമന അമ്പാടിയിൽ കെഎസ് ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂൾ അധ്യാപിക ശ്രീകല എസ് നായരുടെയും മകളാണ് പാർവതി. രേവതി ഗോപകുമാർ സഹോദരിയാണ്.

Exit mobile version