ഒരു ടിക്കറ്റ് എന്നിൽ നിന്ന് വാങ്ങി, അതിൽ ഭാഗ്യമുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രം; രാഹുൽ ഗാന്ധിയെ കണ്ട സന്തോഷത്തിൽ സുധാമണി

കൊല്ലം: ‘ഒരു ടിക്കറ്റ് എന്നിൽ നിന്ന് വാങ്ങി, അതിൽ ഭാഗ്യമുണ്ടാകണേ എന്നൊരു പ്രാർത്ഥനയാണ് ഇപ്പോഴുള്ളത്’ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ കൈയിൽ നിന്ന് എടുത്ത ലോട്ടറിയെ കുറിച്ചുള്ള സുധാമണിയുടെ പ്രാർത്ഥനയാണ് ഇത്. ഒരു ലോട്ടറി വിൽപ്പന നടത്തിയ സന്തോഷം മാത്രം ആയിരുന്നില്ല സുധാമണിക്ക്, തന്റെ ആരാധനാ മൂർത്തിയെയും കണ്ട സന്തോഷവും സുധാമണിയിൽ പ്രകടമായിരുന്നു. പതിവുപോലെ പാരിപ്പള്ളിയിലെ പെട്രോൾ പമ്പിലേക്ക് ടിക്കറ്റ് വിൽക്കാൻ പോയതാണ് സുധ.

തട്ടുകടയില്‍ നിന്നു വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു; കൈയ്യിലുണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുത്തു

ഭാരത് ജോഡോ യാത്രയുടെ വരവിൽ ജനം നിറഞ്ഞു. ഉയരം കുറവായതുകൊണ്ട് ജനത്തിരക്കിനിടയിൽ ഒന്നും കാണാനാകാതെ പോകുമെന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ആരോ പിടിച്ച് സുധയെ കയറ്റി വിട്ടത്. ‘അദ്ദേഹം എന്റെ ഉയരത്തിലേക്ക് ഇറങ്ങിവന്നു. എന്തൊക്കെയോ ചോദിച്ചു. എനിക്കൊന്നും മനസ്സിലായില്ല. കൈയിലെ ലോട്ടറി ടിക്കറ്റ് കണ്ട് കേരളയാണോ എന്നു ചോദിച്ചതുമാത്രം മനസ്സിലായി. ഞാൻ തലയാട്ടി.

ഒരു ടിക്കറ്റ് അദ്ദേഹം വാങ്ങി. കൂടെയുള്ള ആൾ പണവും തന്നു. ഞാൻ കൊടുത്ത ടിക്കറ്റിൽ ഭാഗ്യമുണ്ടാകണേ എന്നാണെന്റെ പ്രാർഥനയിപ്പോഴെന്ന് സുധാമണി കൂട്ടിച്ചേർത്തു. ഏഴുകൊല്ലമായി ലോട്ടറി വിറ്ററാണ് സുധാമണി ഉപജീവന മാർഗം കണ്ടെത്തുന്നത്. 53-കാരിയായ സുധ ഇളംകുളം ചാമവിളവീട്ടിലാണ് താമസം. ഒരു സഹോദരനാണ് കൂടെയുള്ളത്. മൂന്നുസെന്റിൽ കൊച്ചുവീടും കുറേ കടവുമാണ് ജീവിതം.

Exit mobile version