രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ഡിസിസി ഓഫിസിന് കാവി പെയിന്റടിച്ചു: വിവാദമായതോടെ കാവി മറച്ചു

തൃശൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തൃശൂര്‍ ഡിസിസി ഓഫിസിന് കാവി പെയിന്റ് അടിച്ചത് വിവാദത്തില്‍. ബിജെപി പതാകയ്ക്ക് സമാനമായ നിറം അടിച്ചതാണ് വിവാദമായത്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിറം മാറ്റി.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് ഡിസിസി ഓഫിസ് പെയിന്റിംഗ് നടത്തിയത്. എന്നാല്‍ കാവി പെയിന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പുതിയ പെയിന്റടിച്ച് കാവി നിറം മറക്കുകയായിരുന്നു.

ഇന്നലെയായിരുന്നു ഡിസിസി ഓഫിസിന് കാവി നിറത്തിന് പ്രാധാന്യം നല്‍കി പെയിന്റിങ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഓഫിസിലെത്തിയ നേതാക്കളും പ്രവര്‍ത്തകരും നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.

Read Also: രണ്ട് പവന്‍ കുറഞ്ഞതിനെ ചൊല്ലി നിരന്തരപീഡനം: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോണ്‍ഗ്രസ് ഗ്രൂപ്പുകളിലൊക്കെ പ്രവര്‍ത്തകര്‍ ഈ ചിത്രം പ്രചരിപ്പിച്ചതോടെ രൂക്ഷ വിമര്‍ശനമാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്നത്. ഇതോടെ ഇന്ന് പുലര്‍ച്ചെ തന്നെ ജോലിക്കാരെ എത്തിച്ച് പെയിന്റ് മാറ്റിയടിച്ചു. കോണ്‍ഗ്രസിന്റെ പതാകയ്ക്ക് സമാനമായ നിറമാണ് ഓഫിസിന് അടിച്ചതെന്നും അത് വിവാദമാക്കേണ്ടതില്ലെന്നുമാണ് ഡിസിസി നേതൃത്വം വ്യക്തമാക്കുന്നത്.

Exit mobile version