‘എല്ലാവരും അണി ചേരൂ’ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലേയ്ക്ക് ക്ഷണിച്ച് നടി അന്ന രാജൻ; വിഡിയോ

Anna Rajan | Bignewslive

കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി അന്ന രാജൻ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കും പിന്തുണ അറിയിച്ചത്. പദയാത്രയിൽ എല്ലാവരും ഒന്നായി അണി ചേരണമെന്നും ആലുവയിൽ എത്തുന്ന യാത്രയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അന്ന തന്റെ വീഡിയോയിൽ പറയുന്നു.

ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന വീഡിയോ ആണ് താരം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഒൻപത് ദിവസം പൂർത്തിയാകുന്ന ജോഡോ യാത്ര സെപ്റ്റംബർ 21നാണ് എറണാകുളം ജില്ലയിൽ എത്തുന്നത്. ബുധനാഴ്ച രാവിലെ 6.30നു കുമ്പളം ടോൾ പ്ലാസയിൽ നിന്നു ജില്ലയിലെ പര്യടനത്തിനു തുടക്കം കുറിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 6.30ന് ആലുവ കവലയിൽ നിന്നാരംഭിക്കുന്ന പദയാത്ര രാവിലെ 10.30നു ജില്ലാ അതിർത്തിയായ കറുകുറ്റിയിൽ എത്തും.

ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം; റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് കളക്ടര്‍ രേണു രാജ്

ഉച്ചയ്ക്ക് ഒന്നു മുതൽ 2 വരെ കറുകുറ്റി അഡ്ലസ് കൺവൻഷൻ സെന്റർ ഗ്രൗണ്ടിലാണു വിശ്രമം ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്കു ശേഷമുള്ള പദയാത്ര ഇടപ്പള്ളി ടോൾ ജംക്ഷനിൽ നിന്നു വൈകിട്ട് 4നാണ് ആരംഭിക്കുന്നത്. സമാപനം വൈകിട്ട് 7ന് ആലുവ സെമിനാരിപ്പടി ജംഗ്ക്ഷനിലാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ രാഹുൽ ഗാന്ധി ആലപ്പുഴയിൽ വള്ളം തുഴയുന്നതും ചുണ്ടൻ വള്ളത്തിലെ മത്സരങ്ങളും മറ്റും സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു. മികച്ച പ്രതികരണമാണ് പലയിടത്തും രാഹുൽ ഗാന്ധിയുടെ പദയാത്രയ്ക്ക് ലഭിക്കുന്നത്.

Exit mobile version