അങ്കണവാടി കെട്ടിടത്തിന് കാവി നിറം; കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ നൽകിയതാണെന്ന് ബിജെപി പ്രവർത്തകയും പഞ്ചായത്തംഗവുമായ കവിത, വിവാദം

Saffron color | Bignewslive

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ ഇടയ്ക്കോട് അങ്കണവാടി കെട്ടിടത്തിന്റെ പഴയ നിറം മാറ്റി കാവി നിറം നൽകിയത് വിവാദമാകുന്നു. 14-ന് രാത്രിയിലായിരുന്നു സംഭവം.അങ്കണവാടിക്ക്‌ നിറ വ്യത്യാസം കണ്ട നാട്ടുകാരാണ് പഞ്ചായത്തധികൃതർക്കു പരാതി നൽകിയത്.

ബിജെപി പ്രവർത്തകയായ പഞ്ചായത്തംഗത്തിന്റെ അറിവോടെ രാത്രി അങ്കണവാടിക്ക് കാവി നിറം നൽകിയെന്നാണ് ആരോപണം. എന്നാൽ, അങ്കണവാടി പെയിന്റ് ചെയ്യുന്നതിന് പഞ്ചായത്ത് ഫണ്ട് ഇല്ലാത്തതു കാരണം സ്പോൺസർമാർ വഴി മൂന്നു നിറത്തിലുള്ള പെയിന്റുകൾ കിട്ടിയെന്നും അത് കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ നൽകിയതാണെന്നും പഞ്ചായത്തംഗം കവിത ആരോപണങ്ങളിൽ മറുപടി നൽകി.

സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ എച്ച്ആര്‍ഡിഎസില്‍ ഭിന്നത: നിയമനം റദ്ദാക്കിയെന്ന് ചെയര്‍മാന്‍: ജോലി തന്നെ തുടരുമെന്നും, കൃഷ്ണകുമാറിന് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും ബിജു കൃഷ്ണന്‍

നിറമടിച്ച ചുവരുകളിൽ ചിത്രങ്ങൾ വരയ്ക്കുന്ന ജോലി ഇനി നടക്കാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, അങ്കണവാടിക്ക് കാവി നിറമടിച്ചതുമായി ബന്ധപ്പെട്ട വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചചെയ്തെന്നും കെട്ടിടത്തിനു പുതിയ നിറം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക അറിയിച്ചു.

സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വീണ ജോർജ് രംഗത്തെത്തി. അങ്കണവാടി കെട്ടിടം കൈയേറി കാവി നിറം അടിച്ച സംഭവം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണം. സമൂഹത്തിൽ വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കുന്ന സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Exit mobile version