വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്നപ്പോള്‍ കരുത്ത് പകര്‍ന്ന് കൂടെ നിന്നു, ശിവദാസിനെ പരിചരിച്ചത് എട്ട് വര്‍ഷത്തോളം, ഒടുവില്‍ താലിയണിഞ്ഞ് സബിത

കല്‍പ്പറ്റ: വാഹനാപകടത്തില്‍ പരിക്കേറ്റ് നടക്കാനാവാതെ വീല്‍ച്ചെയറിലായ പ്രതിശ്രുത വരനെ വര്‍ഷങ്ങളോളം പരിചരിച്ച സബിത നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രിയപ്പെട്ടവന്റെ താലിയണിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സബിത ശിവദാസ് വിവാഹം നടന്നത്.

എന്നും കൂടെയുണ്ടാവുമെന്ന് ശിവദാസിന് നല്‍കിയ വാക്ക് പാലിക്കുകയായിരുന്നു സബിത. വിവാഹ നിശ്ചയം കഴിഞ്ഞു നടന്ന അപകടത്തില്‍ അരയ്ക്കു താഴെ തളര്‍ന്ന നിലയിലായ ശിവദാസനെ കൈവിടാതെ പരിചരിച്ച് കൂടെ നിന്നു. പ്രതിസന്ധിയിലും കൂടെയുണ്ടെന്ന് തെളിയിക്കുകയായിരുന്നു സബിത.

also read: ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടൽ; ഒരു മരണം, നാല് പേരെ കാണാതായി

ഇരുവരുടെയും സ്‌നേഹം ഇന്ന് കേരളക്കരയ്ക്ക് മാതൃകയാവുകയാണ്. നിരവധി പേരാണ് ശിവാദാസിനും സബിതയ്ക്കും ആശംസകള്‍ നേര്‍ന്നത്. തതരിയോട് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ നല്‍കിയ ആത്മ വിശ്വാസമാണ് ഇവരുടെ വിവാഹം യാഥാര്‍ഥ്യമാക്കിയത്.

ജനപ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, എസ്‌കെഎസ്എസ്എഫ് വിഖായ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ഒട്ടേറെ പ്രമുഖര്‍ മംഗള മുഹൂര്‍ത്തത്തിനു സാക്ഷികളായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന മുഖ്യാതിഥിയായി.

also read: അഹങ്കാരം കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടത്; വിമര്‍ശിച്ച തിയ്യറ്ററുടമയെ നേരില്‍ കണ്ട് വിജയ് ദേവേരക്കൊണ്ട

സി.കെ. ഉസ്മാന്‍ ഹാജി, ഡോ. മുഹമ്മദ് ഷരീഫ്, വേലായുധന്‍ ചുണ്ടേല്‍, തരിയോട് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം. ശിവാനന്ദന്‍, പി. അനില്‍കുമാര്‍, ശാന്തി അനില്‍, വി. മുസ്തഫ, സഞ്ജിത് പിണങ്ങോട്, ടി. ജോര്‍ജ്, കെ.ടി. ഷിബു, പി.കെ. മുസ്തഫ, ജോസ് കാപ്പിക്കളം, ബി. സലിം, പി. രത്‌നാവതി, കെ. സരിത, സനല്‍രാജ്, ജൂലി സജി, രാജാമണി, സണ്ണി കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version