ഭാര്യയെ കണ്ടുമടങ്ങിയ മലയാളി ക്യാപ്റ്റനെ കാണാതായത് പ്രളയത്തിൽ? കാർ ഒഴുകിയ നിലയിൽ കണ്ടെത്തി

ഭോപ്പാൽ: മധ്യപ്രദേശിൽ വെച്ച് കാണാതായ മലയാളി ജവാനായി എൻഡിആർഎഫിന്റെ തിരച്ചിൽ തുടരുന്നു. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെയാണ് കാണാതായത്. ഇദ്ദേഹത്തിന്റെ കാർ വെള്ളത്തിൽ ഒഴുകിയ നിലയിൽ കണ്ടെത്തിയതായി കുടുംബത്തിന് വിവരം ലഭിച്ചു.

മൂന്ന് ദിവസമായി നിർമൽ ശിവരാജിനെ കാണാതായിട്ട്. കഴിഞ്ഞദിവസമുണ്ടായ മിന്നൽ പ്രളയത്തിൽ നിർമ്മൽ അകപ്പെട്ടതാണോ എന്ന സംശയം നേരത്തെ ഉയർന്നിരുന്നു. മധ്യപ്രദേശ് പോലീസ് സംഘത്തിന് ഒപ്പം എൻഡിആർഎഫ് സംഘവും തിരച്ചിൽ നടത്തുന്നുണ്ട്.

നിർമ്മൽ യാത്ര ചെയ്തിരുന്ന കാർ പ്രളയത്തിൽ ഏകദേശം നൂറ് മീറ്ററോളം ഒഴുകിപ്പോയ നിലയിലാണ് കണ്ടെത്തിയത്. എന്നാൽ ഇതുവരെയും നിർമ്മലിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ജപൽപൂരിൽ ലെഫ്റ്റനന്റ് കേണലായ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് തിരികെ മടങ്ങിയ നിർമ്മലിനെ കാണാതാവുകയായിരുന്നു.

ALSO READ- ഓൺലൈൻ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് പത്ത് കോടിയുടെ സമ്മാനം! ഷാനവാസിനെ കോടീശ്വരനാക്കിയത് 5 നമ്പറുകൾ!

നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിർമ്മലിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഭാര്യയെ കണ്ടശേഷം ജപൽപുരിൽ നിന്ന് മൂന്ന് മണിക്കാണ് ഇദ്ദേഹം യാത്ര തിരിച്ചത്. 6.57ന് മകനെ വിളിച്ചപ്പോൾ 85 കിലോമീറ്ററുകൾ കൂടിയേ ഉള്ളൂ എന്നു പറഞ്ഞതായി മാതാപിതാക്കൾ പറയുന്നു.

Exit mobile version