സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം, മലയാളിയായ ജവാന് ദാരുണാന്ത്യം

തിരുവനന്തപുരം: സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജവാന് ദാരുണാന്ത്യം. മലയാളിയായ മുപ്പതുവയസ്സുകാരനാണ് ശ്രീനഗറിലെ സൈനിക പരിശീലനത്തിനിടെ മരിച്ചത്.

നെയ്യാറ്റിന്‍കര പെരുങ്കടവിള ഇന്ദ്രജിത്ത് ഭവനില്‍ ശിവകുമാര്‍ ശ്രീജയ ദമ്പതികളുടെ മകന്‍ ഇന്ദ്രജിത്ത് ആണ് മരിച്ചത്. ശ്രീനഗറിലെ പട്ടല്‍ സൈനിക യൂണിറ്റില്‍ വച്ച് പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

also read: കുളക്കടവിലെ വസ്ത്രങ്ങൾ കണ്ട് തിരഞ്ഞു; ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ ഇന്ദ്രജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു എന്നാണ് ബന്ധുക്കളെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സൈനിക ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കും.

അവിടെ നിന്നും പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ മൃതദേഹം എത്തിച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കുകയും തുടര്‍ന്ന് പാങ്ങോട് സ്റ്റേഷനില്‍ നിന്നും സേനാംഗങ്ങളുടെ അകമ്പടിയോടെ പെരുങ്കടവിളയിലെ ഇന്ദ്രജിത്തിന്റെ വസതിയില്‍ കൊണ്ടുവരും.

also read: വെല്ലുവിളിച്ച് സര്‍വീസ് ആരംഭിച്ച് റോബിന്‍ ബസ്: പിഴയിട്ട് എംവിഡി, വരവേല്‍പ് നല്‍കി ജനം

തുടര്‍ന്ന് വീട്ടുകാരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണറോടുകൂടി മൃതദേഹം സംസ്‌കരിക്കും. അജന്ത ആണ് ഭാര്യ. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്.

Exit mobile version